സ്വന്തമായി വാഹനമില്ല, കയ്യില്‍ 15,000 രൂപ, 243 കേസുകള്‍: കെ സുരേന്ദ്രന്റെ നാമനിര്‍ദേശ പത്രികയിലെ വിവരങ്ങള്‍

അഭിറാം മനോഹർ| Last Modified വെള്ളി, 5 ഏപ്രില്‍ 2024 (13:46 IST)
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ ആസ്തി രേഖകള്‍ വ്യക്തമാക്കുന്ന നാമനിര്‍ദേശ പത്രികയിലെ വിവരങ്ങള്‍ പുറത്ത്. സ്വന്ത് വിവരങ്ങളുടെ കണക്കില്‍ സുരേന്ദ്രന് സ്വന്തമായി വാഹനമില്ല. ആകെ എട്ട് ഗ്രാം സ്വര്‍ണമാണ് കയ്യിലുള്ളത്. 243 കേസുകള്‍ സുരേന്ദ്രനെതിരെ നിലവിലുണ്ട്. ഇതില്‍ ഒരെണ്ണം വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. സുല്‍ത്താന്‍ ബത്തേരി തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴക്കേസാണിത്.

അതേസമയം വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ ഗാന്ധിക്ക് 20.4 കോടിയുടെ സ്വത്തുക്കളാണുള്ളത്. 55,000 രൂപയാണ് രാഹുല്‍ ഗാന്ധിയുടെ കൈവശമുള്ളത്. രണ്ട് ബാങ്ക് അകൗണ്ടുകളിലായി ആകെ 26,25,157 രൂപയുടെ നിര്‍ദേശമുണ്ട്. ഇന്നലെ സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :