സരിത പറഞ്ഞ ദൃശ്യങ്ങള്‍ ഉടന്‍ പുറത്തെത്തും; തെരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തില്‍ സോളാര്‍ ഇടപാടിലെ പ്രധാന തെളിവുകള്‍ ആയുധമാക്കാന്‍ ഇടതുമുന്നണി, അണിയറയില്‍ നീക്കം പൊടിപൊടിക്കുന്നു

പെരുമ്പാവൂരിലെ ജിഷയുടെ മരണമടക്കമുള്ള വിഷയങ്ങളില്‍ നിലവില്‍ സര്‍ക്കാര്‍ തിരിച്ചടി നേരിടുകയാണ്

 നിയമസഭ തെരഞ്ഞെടുപ്പ് , സരിത എസ് നായര്‍ , സോളാര്‍ കേസ് ,  ഫേസ്‌ബുക്ക്
തിരുവനന്തപുരം| jibin| Last Modified ശനി, 7 മെയ് 2016 (14:41 IST)
നിയമസഭ തെരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തില്‍ സോളാര്‍ തട്ടി കേസിലെ പ്രധാന തെളിവുകള്‍ പുറത്ത് കൊണ്ടുവരാന്‍ ഇടതുമുന്നണി നിക്കമാരംഭിച്ചതായി റിപ്പോര്‍ട്ട്. സരിത എസ് നായര്‍ മുഖേനെയോ അല്ലാതയോ സര്‍ക്കാരിനെ പിടിച്ചുലയ്‌ക്കുന്ന തെളിവുകള്‍ പുറത്തുവിടാനാണ് അണിയറയില്‍ നീക്കം നടക്കുന്നത്.

പെരുമ്പാവൂരിലെ ജിഷയുടെ മരണമടക്കമുള്ള വിഷയങ്ങളില്‍ നിലവില്‍ സര്‍ക്കാര്‍ തിരിച്ചടി നേരിടുകയാണ്. ഇതിന് ആക്കം കൂട്ടുന്നതിനായി സോളാര്‍ കേസിലെ പ്രധാന തെളിവുകള്‍ പുറത്തെത്തിക്കാനാണ് നീക്കം നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം സോളാര്‍ കേസുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങള്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഫേസ്‌ബുക്കിലൂടെ ചോദിച്ചത്.

പ്രചരണത്തിനിടയില്‍ അപ്രതീക്ഷിതമായ പല വിഷയങ്ങളും ഉയര്‍ന്നുവന്നതോടെ ഫേസ്‌ബുക്ക് പോരിന് അര്‍ഹമായ പ്രാധാന്യം ലഭിക്കാതെ വന്നതാണ് അവസാന നിമിഷം സോളാര്‍ ബോംബ് പൊട്ടിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം പീപ്പിള്‍ ചാനലിലൂടെ സോളാറുമായി ബന്ധപ്പെട്ട് പുതിയ ചില തെളിവുകള്‍ പുറത്തുവിട്ടിരുന്നു. മാത്രമല്ല, താന്‍ ഇനിയും പുതിയ തെളിവുകള്‍ നല്‍കുമെന്ന് സരിതയും പ്രസ്താവിച്ചിട്ടുണ്ട്.

വോട്ടിംഗിന്റെ അടുത്ത ദിവസങ്ങളില്‍ സരിതയോ തെളിവുകളുമായി ഇടതുമുന്നണിയോ രംഗത്തെത്തിയാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് യുഡിഎഫ് വിശ്വസിക്കുന്നത്. പതിവായി ഉന്നയിച്ച് മുനയൊടിഞ്ഞ ആയുധമാണ് സോളാര്‍ ഇടപാടെങ്കിലും വോട്ടിംഗിന്റെ സമയത്ത് ആരോപണം ഉയര്‍ന്നുവന്നാല്‍ തിരിച്ചടി ഉറപ്പാണെന്നാണ് യുഡിഎഫ് രഹസ്യമായും പറയുന്നത്.

സോളാര്‍ കേസിലെ പ്രധാന തെളിവുകളോ ദൃശ്യങ്ങളോ അവസാനനിമിഷം പുറത്തുവന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ വേണ്ട സമയം ലഭിക്കില്ലെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ പറയുന്നത്. പ്രത്യേകിച്ചും ചില മാധ്യമങ്ങള്‍ നടത്തിയ സര്‍വേയില്‍ സോളാര്‍ തട്ടിപ്പ് 50 ശതമാനത്തിലേറെ വോട്ടര്‍മാരെ സ്വാധീനിക്കുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍. ഇതും യുഡിഎഫിനെ വല്ലാതെ വലയ്ക്കുന്നുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :