ചുമ്മാതെ ഗ്വോ ഗ്വാ വിളിച്ച് ഗോദയ്‌ക്ക് ചുറ്റും ഓടികൊണ്ടിരിക്കാതെ ഗോദയിലേക്ക് വരണം; കാണികളെയും എന്നെയും ബോറടിപ്പിക്കരുത്- മുഖ്യമന്ത്രിയെ പരിഹസിച്ച് വിഎസിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്

മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ളതാണ് വിഎസിന്റെ പുതിയ പോസ്‌റ്റ്

 മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി , വി എസ് അച്യുതാനന്ദന്‍ , നിയമസഭ തെരഞ്ഞെടുപ്പ്
തിരുവനന്തപുരം| jibin| Last Updated: ശനി, 30 ഏപ്രില്‍ 2016 (18:03 IST)
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും തമ്മിലുള്ള ഫേസ്‌ബുക്ക് പോസ്‌റ്റ് രൂക്ഷമാകുന്നു. കാണികളെയും എന്നെയും ബോറടിപ്പിക്കരുത്' എന്ന തലക്കെട്ടോടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ളതാണ് വിഎസിന്റെ പുതിയ ഫേസ്‌ബുക്ക് പോസ്‌റ്റ്.

വിഎസിന്റെ പുതിയ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

കാണികളെയും എന്നെയും ബോറടിപ്പിക്കരുത്.

മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി എന്റെ വായ് പൊത്തി പിടിക്കാൻ ജനങ്ങളെ ഇറക്കും എന്ന് പ്രഖ്യാപിച്ചതായി കണ്ടു. എനിക്കെതിരെ അക്രമം നടത്താനുള്ള ആഹ്വാനമായി ചിലർ ഇത് കാണുന്നുണ്ടെങ്കിൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. ഉമ്മൻ ചാണ്ടി ഒരു പക്ഷേ ഉദ്ദേശിച്ചത് അതായിരിക്കില്ല.

തിരഞ്ഞെടുപ്പ് ഗോദായിൽ നിന്ന് ഓടി ഒളിച്ച ഉമ്മൻ ചാണ്ടി വീണ്ടും യഥാർത്ഥ ഗോദയിലേക്ക് തിരിച്ച് വരണം എന്ന് ഞാൻ പറഞ്ഞിരുന്നു. അങ്ങനെ തിരിച്ച് വരുന്നതിന്റെ ഭാഗമായാണ് ഉമ്മൻ ചാണ്ടി ഇങ്ങനെ പറഞ്ഞതെന്നാണ് ഞാൻ കരുതുന്നത്.

പക്ഷേ ഇവിടെയും ഉമ്മൻ ചാണ്ടി ഗോദയിലേക്ക് കടക്കുന്നില്ല. കാണികളെ ഗോദയിലേക്ക് ഇറക്കാനാണ് ശ്രമം.

കാണികളെ ഗോദയിലിറക്കിയുള്ള കളിയല്ല തിരഞ്ഞെടുപ്പ്. അവർ അന്തിമമായി വിധി എഴുതാൻ ഉള്ളവരാണ്. ചുമ്മാതെ ഗ്വോ ഗ്വാ വിളിച്ച് ഗോദയ്ക്ക് ചുറ്റും ഓടികൊണ്ടിരുന്ന് എന്നെയും കാണികളെയും ബോറടിപ്പിക്കരുത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :