സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (15:58 IST)
-നിപ വൈറസിന്റെ ഉറവിട കേന്ദ്രവും, രോഗബാധിതരായവരെ ചികിത്സിച്ച ആരോഗ്യകേന്ദ്രങ്ങളും, ജില്ലയുടെ പല ഭാഗത്തായി ഉളളതിനാല്‍ ജനങ്ങള്‍ സ്വയം നിയന്ത്രണങ്ങള്‍ക്ക് വിധേയമാകേണ്ടതാണ്.
-മാറ്റിവെക്കാവുന്ന പൊതുപരിപാടികള്‍, ചടങ്ങുകള്‍, യോഗങ്ങള്‍ എന്നിവ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതുവരെ മാറ്റിവെക്കേണ്ടതാണ്. യോഗങ്ങള്‍ എല്ലാം തന്നെ ഓണ്‍ലൈനായി മാത്രം നടത്തേണ്ടതാണ്.
-തീര്‍ത്തും ഒഴിവാക്കാനാകാത്ത പരിപാടികള്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി വാങ്ങിയശേഷം വ്യവസ്ഥകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി മാത്രം നടത്തേണ്ടതാണ്.
-നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതുവരെ അനാവശ്യ യാത്രകള്‍ തീര്‍ത്തും ഒഴിവാക്കുക. പാര്‍ക്കുകള്‍, ബിച്ചുകള്‍, ഷോപ്പിങ്ങ് മാളുകള്‍ എന്നിവിടങ്ങളിലേക്കുള്ള സന്ദര്‍ശനം പരമാവധി ഒഴിവാക്കേണ്ടതാണ്.
- ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കുന്നതല്ല. രോഗിക്കൊപ്പം ഒരു ബൈസ്റ്റാന്ററെ മാത്രം അനുവദിക്കും.
- ആരാധനാലയങ്ങളില്‍ പോകുന്നവരും ചടങ്ങുകളിലും പങ്കെടുക്കുന്നവര്‍ സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കര്‍ശനമായും ഉപയോഗിക്കേണ്ടതാണ്.
- വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ പൊതു ജനങ്ങള്‍ പ്രവേശിക്കുന്നതും, വളര്‍ത്തുമൃഗങ്ങളെ മേയാന്‍ വിടുന്നതും കര്‍ശനമായി തടയേണ്ടതാണ്.
-പന്നി വളര്‍ത്തുകേന്ദ്രങ്ങളില്‍ പന്നികള്‍ക്ക് രോഗ ലക്ഷണങ്ങള്‍ കാണുകയോ, അസാധാരണമായ മരണ
നിരക്ക് ഉയരുകയോ
ചെയ്താല്‍ അടുത്തുള്ള മൃഗാശുപത്രികളില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.
- വവ്വാലുകളും, പന്നികളും ഉള്‍പ്പടെയുള്ള വന്യ ജീവികളുടെ ജഡം ഒരു കാരണവശാലും സ്പര്‍ശിക്കുവാന്‍ പാടില്ല.
- കണ്ടൈന്‍മെന്റ് സോണിലേയ്ക്കുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചു.