കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു; സജീവ കേസുകള്‍ നാലായി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (13:31 IST)
കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. ഇതോടെ സജീവ കേസുകളുടെ എണ്ണം നാലായി.

അതേസമയം മഞ്ചേരിയില്‍ രോഗലക്ഷണങ്ങളോടെ നീരിക്ഷണത്തില്‍ കഴിഞ്ഞ 82 വയസുകാരിയുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്. അരീക്കോട് കാവനൂരിലെ എളയൂര്‍ സ്വദേശിനിയായ വയോധിക കടുത്ത പനിയും അപസ്മാരവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തുന്നത്. നിപ സ്ഥിരീകരിച്ചവരുമായി ഇവര്‍ക്ക് സമ്പര്‍ക്കം ഇല്ലായിരുന്നെങ്കിലും രോഗലക്ഷണങ്ങള്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. പിന്നാലെ വിശദ പരിശോധനകള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :