'നിര്‍ത്തെടാ'ന്ന് പൊലീസ്; 'നിങ്ങളെല്ലാരും കൂടിയാണ് എന്റെ അച്ഛനെ കൊന്നത്': രാജന്റെ മകന്‍

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ചൊവ്വ, 29 ഡിസം‌ബര്‍ 2020 (12:51 IST)
ഹൃദയം മരവിപ്പിക്കുന്ന വാര്‍ത്തയാണ് നെയ്യാറ്റിന്‍കരയില്‍ നിന്നും വരുന്നത്. ആത്മഹത്യശ്രമത്തിനിടെ മരിച്ച രാജന്റെ മൃതദേഹം അതേഭൂമിയില്‍ സംസ്‌കരിക്കാന്‍ മകന്‍ കുഴിയെടുക്കുന്ന രംഗം കണ്ടു നില്‍ക്കുന്നവരുടെ ഹൃദയം പൊള്ളിച്ചു. 'പറയട്ടടാ, നിര്‍ത്തടാ', തുടങ്ങിയ വാക്കുകള്‍ പൊലീസ് അധികാരി പറയുമ്പോള്‍, 'സാറേ ഇനി എന്റെ അമ്മയും കൂടിയേ മരിക്കാനുള്ളു, നിങ്ങളെല്ലാരും കൂടിയാണ് കൊന്നത്, ഇനി അടക്കാനും പറ്റില്ലെന്നോ' എന്ന് പറഞ്ഞ് ആഞ്ഞ് കുഴിവെട്ടുന്ന ചിത്രം കേരളത്തില്‍ തെക്കേയറ്റത്താണ് ഇന്നലെ നടന്നത്.

പെട്രോള്‍ ശരീരത്തിലൊഴിച്ച രാജന്‍ ലൈറ്റര്‍ കത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ തീ ശരീരത്തില്‍ പടര്‍ന്ന് പിടിക്കുകയായിരുന്നു. വയറിന്റെ ഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റ രാജന്‍ ഇന്നലെ രാവിലെ മരിച്ചു. വൈകുന്നേരത്തോടെ ഭാര്യ അമ്പിളിയും മരിച്ചു. 22നാണ് സംഭവം നടന്നിരുന്നത്. അമ്മയും കൂടി പോയാല്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് മാധ്യമങ്ങളിലൂടെ കുട്ടികള്‍ പറഞ്ഞിട്ടുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :