വണ്ടി ചെക്ക് നല്‍കി കോടികള്‍ തട്ടി: പ്രതി പിടിയില്‍

വ്യാപാരാവശ്യത്തിന് എന്ന് പറഞ്ഞ് ചെക്ക് നല്‍കി പലരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു

നെടുമങ്ങാട്, ചെക്ക്, അറസ്റ്റ്, പൊലീസ് nedumangadu, cheque, arrest, police
നെടുമങ്ങാട്| Last Modified ഞായര്‍, 27 മാര്‍ച്ച് 2016 (16:58 IST)
വ്യാപാരാവശ്യത്തിന് എന്ന് പറഞ്ഞ് ചെക്ക് നല്‍കി പലരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് മന്നൂര്‍ക്കോണം ആര്‍ച്ച് ജംഗ്ഷനില്‍ നജ്മല്‍ മന്‍സിലില്‍ വാടകയ്ക്ക് താമസിക്കുന്ന സിയാദ് എന്ന 38 കാരനാണ് നെടുമങ്ങാട് പൊലീസിന്‍റെ വലയിലായത്.

നെടുമങ്ങാട് ആനാട് റോയല്‍ ഫാന്‍സി എന്ന സ്ഥാപനം നടത്തുന്ന സിയാദ് അഴീക്കോട് സ്വദേശി ആരിഫാ ബീവിയില്‍ നിന്ന് ഏഴര ലക്ഷം രൂപ വാങ്ങിയിരുന്നു. പകരം ഭാര്യയുടെ ചെക്കില്‍ വ്യാജ ഒപ്പിട്ട് ആരിഫാ ബീവിയെ കബളിപ്പിക്കുകയും ചെയ്തതിനാണു ഇപ്പോള്‍ അറസ്റ്റിലായത്.

വിശദമായ അന്വേഷണത്തില്‍ സിയാദ് സമാനമായ ഒട്ടനവധി തട്ടിപ്പുകള്‍ നടത്തിയതായി പൊലീസ് കണ്ടെത്തി. ഫാന്‍സി സാധനങ്ങളുടെ മൊത്തവ്യാപാരിയാണെന്നും കച്ചവടത്തില്‍ മുതല്‍ മുടക്കിയാല്‍ വന്‍ ലാഭം നല്‍കാമെന്നും വിശ്വസിപ്പിച്ചായിരുന്നു ചില തട്ടിപ്പുകള്‍. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :