വഖഫ് സംരക്ഷണ പ്രക്ഷോഭം റമദാന് ശേഷം ശക്തിപ്പെടുത്തുമെന്ന് മുസ്ലിംലീഗ്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 18 മാര്‍ച്ച് 2022 (10:11 IST)
തിരുവനന്തപുരം: വഖഫ് സംരക്ഷണ പ്രക്ഷോഭം റമദാന് ശേഷം കൂടുതല്‍ ശക്തിപ്പെടുത്താന്‍ മുസ്‌ലിംലീഗ് തിരുവനന്തപുരം നന്ദാവനത്തെ സി.എച്ച് മുഹമ്മദ് കോയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ പാണക്കാട് ഹാളില്‍ ചേര്‍ന്ന മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പി.എസ്.സി നിയമനവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പിന്മാറുന്നത് വരെ സമരം തുടരും. കെ റെയിലിന്റെ പേരില്‍ പോലീസ് നടത്തുന്ന നരനായാട്ടില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു. കേന്ദ്ര അനുമതി പോലും ലഭിക്കാത്ത പദ്ധതിക്കു വേണ്ടി ജനവാസ മേഖലകളില്‍ ബലമായി കല്ലിടല്‍ നടക്കുകയാണ്. ഇതിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങളെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് തല്ലിച്ചതയ്ക്കുന്നത്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പരിക്കുകളോടെ ആശുപത്രികളിലും ജയിലുകളിലും കഴിയുകയാണ്. മനുഷ്യത്വ വിരുദ്ധവും ജനദ്രോഹപരവുമായ സര്‍ക്കാര്‍ നയത്തെ യോഗം അപലപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :