കൊല്ലം|
Sajith|
Last Modified വെള്ളി, 12 ഫെബ്രുവരി 2016 (10:32 IST)
മദ്ധ്യവയസ്കനായ മകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്‍റെ മാതാവിനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. മരപ്പണി തൊഴിലാളിയായ ഉളിയക്കോവില്‍ കുറുവേലി കോളനിയില്‍ മാതൃക നഗറില്‍ പടിഞ്ഞാറ്റത്തില്‍ ബാബു എന്ന 48 കാരനാണു തലയ്ക്കടിയേറ്റു മരിച്ചത്.
സ്ഥിരം മദ്യപാനിയായ ബാബു വീട്ടില്‍ വഴക്കുണ്ടാക്കുന്ന പതിവുണ്ടായിരുന്നു. സംഭവ ദിവസം മദ്യപിച്ചെത്തിയ ബാബു മാതാവ് സരസമ്മയുമായി വഴക്കിടുകയും ചെയ്തു. ഇത് കേട്ട് എത്തിയ ബാബുവിന്‍റെ സഹോദരന്‍ സുരേഷ് എത്തി ഇരുവരെയും പിടിച്ചുമാറ്റിയെങ്കിലും വീണ്ടും ബഹളം വച്ച ബാബുവിനെ സരസമ്മ വിറകു കഷണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
പിടിവലിയില്‍ അവശയായ സരസമ്മ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സരസമ്മയെ ചോദ്യം ചെയ്തതില്‍ നിന്നാണ് അവരാണ് വിറകുകഷണം കൊണ്ട് ബാബുവിനെ തലയ്ക്കടിച്ചു വീഴ്ത്തിയതെന്ന് അറിഞ്ഞത്.
കൊല്ലം ഈസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നത്. രണ്ടാം പ്രതി സുരേഷിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു.