പിണറായിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം ആലോചിച്ചിട്ടില്ല: എസ്‌ആര്‍പി

 pinaryi vijayn , cpm , s ramachandran pillai , vs achuthanandan
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 6 ഏപ്രില്‍ 2015 (14:24 IST)
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അയച്ച കത്തിലെ ഉള്ളടക്കം പരിശോധിക്കില്ലെങ്കിലും കത്ത് എങ്ങനെ ചോര്‍ന്നുവെന്ന് അന്വേഷിക്കുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. വിഎസ് വീണ്ടും മത്സരിക്കുന്ന കാര്യവും പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്ന വിഷയവും ഇപ്പോള്‍ ആലോചിച്ചിട്ടില്ല. പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം പിബി കമ്മിഷന്‍ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

വിഎസ് അച്യുതാനന്ദന്‍ അയച്ച കത്തിലെ രേഖകള്‍ ചോര്‍ന്നത് പ്രാധാന്യം അര്‍ഹിക്കുന്ന കാര്യം തന്നെയാണ്. പിബി കമ്മിഷന്‍ റിപ്പോര്‍ട്ട് വരുന്നതുവരെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തുടരും. പ്രതിപക്ഷ നേതൃസ്ഥാനം അദ്ദേഹം സമര്‍ഥമായി നിര്‍വഹിക്കുന്നുണ്ടെന്നും എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. മാണിക്കെതിരായ സമരത്തില്‍ നിന്ന് പിന്നോട്ടില്ല. കേരളത്തില്‍ യുഡിഎഫില്‍ നിന്ന് ചില പാര്‍ട്ടികള്‍ എല്‍ഡിഎഫില്‍ എത്താനുള്ള സാധ്യത ഇനിയും നില നില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിഎസിന്റെ നിലപാട് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. ബാര്‍ കോഴ കേസില്‍ മാണിക്കെതിരായ സമരത്തില്‍ നിന്ന് പിന്നോട്ടില്ല. കേരള കോണ്‍ഗ്രസിലെ മാറ്റങ്ങളോട് ഉചിതമായ രീതിയില്‍ പ്രതികരിക്കുമെന്നും എസ്‌ആര്‍പി വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :