ഭാര്യാ പിതാവിനെ കൊലപ്പെടുത്തിയ ശേഷം മരുമകൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 6 സെപ്‌റ്റംബര്‍ 2023 (16:40 IST)
മലപ്പുറം: ഭാര്യാ പിതാവിനെ കൊലപ്പെടുത്തിയ ശേഷം മരുമകൻ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. വഴിക്കടവ് പഞ്ചായത്തിലെ മരുത ആനടിയിൽ പ്രഭാകരനാണ്‌ കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മരുമകൻ വള്ളിക്കാട് സ്വദേശി മനോജ് വഴിക്കടവ് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ മരുതയിലെ മദ്ദളപ്പാറയിലുള്ള പ്രഭാകരന്റെ വീട്ടിൽ വച്ചായിരുന്നു സംഭവം.


കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മനോജിന്റെ ഭാര്യ, മക്കൾ എന്നിവർ പിതാവിന്റെ കൂടെയായിരുന്നു കഴിഞ്ഞത്. വഴക്ക് സംബന്ധിച്ച് കഴിഞ്ഞ ദിവസം പോലീസ് ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി ചർച്ച നടത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :