ഓണാഘോഷം അതിരുകടന്നു; കോളേജ് വിദ്യാർത്ഥികളുടെ വാഹനമിടിച്ച് അമ്മയ്ക്കും കുഞ്ഞിനും പരിക്ക്

അമ്മയെയും കുഞ്ഞിനെയും പാലോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Last Modified വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (09:49 IST)
കോളേജ് ഓണാഘോഷത്തിനിടെ ഗതാഗതം തടസ്സപ്പെടുത്തി വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തുന്നതിനിടെ ജീപ്പിടിച്ച് വഴിയാത്രക്കാരായ അമ്മയ്‌ക്കും മകനും പരിക്കേറ്റു. പെരിങ്ങമ്മല ഇക്‌ബാൽ കോളേജിലെ ഓണാഘോഷത്തിനിടെയാണ് അപകടമുണ്ടായത്. അമ്മയെയും കുഞ്ഞിനെയും പാലോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റോഡിലൂടെ നൂറിലധികം വണ്ടികളിൽ ഘോഷയാത്ര നടത്തുന്നതിനിടെയാണ് അപകടം നടന്നത്. ഘോഷയാത്രയിലുണ്ടായിരുന്ന തുറന്ന ജീപ്പാണ് വഴിയാത്രക്കാരെ ഇടിച്ചത്. ചൊവ്വാഴ്‌ച നടന്ന ഓണാഘോഷത്തിനിടെയാണ് സംഭവം.

ആഘോഷത്തിന്റെ മറവിൽ ബൈക്ക് റേസിങ്ങും പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ അഭ്യാസപ്രകടനങ്ങളും നടത്തി. ഇതിന് കണ്ടാലറിയാവുന്ന നൂറോളം വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേ‌സെടുത്തു. ലംഘനം തുടർന്നാൽ ശക്തമായ നടപടി എടുക്കുമെന്ന് പാലോട് സിഐ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :