തിരുവനന്തപുരം|
Last Modified ചൊവ്വ, 21 ജൂലൈ 2015 (19:41 IST)
മാലിന്യം തീറ്റിച്ച് നായകളെ പോറ്റണോ എന്ന് ചിന്തിക്കണമെന്ന് മോഹന്‍ലാലിന്റെ ബ്ലോഗ്‍.
കടിക്കുന്ന പട്ടിയെ പോറ്റുന്നവര്‍ എന്ന തലക്കെട്ടിലാണ് മോഹന്‍ലാലിന്റെ ബ്ലോഗ് കുറിപ്പ്.
നായകളെ കൊല്ലാമോ ഇല്ലയോ എന്ന വിഷയത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത് എന്ന കാര്യമാണ് ഏറ്റവും ദു:ഖകരം. എന്തുകൊണ്ട് ഇങ്ങിനെ നായ്കള്‍ തെരുവില്‍ മനുഷ്യര്‍ക്ക് ഭീഷണിയായി അലഞ്ഞുനടക്കുന്നു എന്ന കാര്യം ആരും ചര്‍ച്ചചെയ്യാറില്ല. നാം തന്നെയാണ് നായ്കള്‍ക്ക് ഭക്ഷണം നല്‍കുന്നത്.
നാം തന്നെ സൃഷ്ടിച്ച് എല്ലായിടത്തും ഉത്തരവാദിത്വമില്ലാതെ കൂട്ടിയിടുന്ന മാലിന്യമാണ് ഇവയുടെ ഭക്ഷണം. വഴിയിലുപേക്ഷിക്കുന്ന അവശിഷ്ടങ്ങള്‍ തിന്ന് ഇവ കൊഴുക്കുന്നു. എണ്ണം കൂടുന്നു. വീട്ടില്‍ നായ്കളെ വളര്‍ത്തുന്നതുപോലെ നാട്ടിലും റോഡിലും നാം തന്നെ നായ്കളെ വളര്‍ത്തുന്നു. എന്നിട്ട് അവ നമ്മയെയും നമ്മുടെ കുട്ടികളേയും കടിക്കുന്നു. നാം തന്നെ അവയെക്കുറിച്ച് പരാതിപ്പെടുന്നു ലാല്‍ പറഞ്ഞു.
നായ്കളെ കൊല്ലണമോ എന്ന് ചിന്തിക്കുന്നവരോട് പറയാന്‍ തെങ്ങിനെക്കുറിച്ചുള്ള ഒരു കവിത തന്നയേ എന്റെ കൈവശമുള്ളൂ. 'പൊന്‍കായ്ചിടുന്ന മരവും പുരയില്‍കവിഞ്ഞാല്‍ താന്‍ കാച്ചുകെന്ന് മകനേ മലയാളസിദ്ധം' അദ്ദേഹം ബ്ലോഗില്‍ കുറിച്ചു.