പ്രധാനമന്ത്രിയുടെ മുന്നില്‍ വികാരധീനനായി ചീഫ് ജസ്റ്റിസ്

പ്രധാനമന്ത്രിയുടെ മുന്നില്‍ വികാരധീനനായി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി| aparna shaji| Last Modified ഞായര്‍, 24 ഏപ്രില്‍ 2016 (17:18 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ വികാരാധീനനായി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ടി എസ് താക്കുര്‍ പൊട്ടിക്കരഞ്ഞു. പ്രധാനമന്ത്രിയും ജസ്റ്റിസുമാരും തമ്മില്‍ നടന്ന യോഗത്തില്‍ സംസാരിക്കവെ കേസുകള്‍ കുന്നുകൂടുന്നുവെന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസിന്റെ വികാരപരമായ പെരുമാറ്റം.

രാജ്യത്തിന്റെ വികസനത്തെ ബാധിക്കുന്ന കാര്യമായതിനാലാണ് ഇക്കാര്യത്തില്‍ അപേക്ഷിക്കുന്നത്. എല്ലാ ഉത്തരവാധിത്വവും ഭാരവും ജുഡീഷ്യറിയുടെ തലയില്‍ കെട്ടിവെക്കരുത്. ജഡ്ജികളുടെ കഴിവുകള്‍ക്കും പരിമിതികളുണ്ടെന്ന് ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് യോഗത്തില്‍ വ്യക്തമാക്കി. കേസുകള്‍ കുന്നുകൂടുന്ന സാഹചര്യത്തില്‍ ജസ്റ്റിസുമാരുടെ എണ്ണം 21,000 ല്‍ നിന്നും 40,000 ആയി ഉയര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതോടൊപ്പം ഇക്കാര്യവുമായി ബന്ധപ്പെട്ട് എന്നെങ്കിലുമൊരിക്കല്‍ പ്രധാനമന്ത്രിയോട് ഇക്കാര്യത്തില്‍ സംസാരിക്കേണ്ടി വരുമെന്ന് ഒരിക്കല്‍ പോലും വിജാരിച്ചിരുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇന്ത്യന്‍ ജഡ്ജിമാര്‍ 2600 കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അമേരിക്കന്‍ ജഡ്ജിമാര്‍ വെറും 81 കേസുകളാണ് തീര്‍പ്പാക്കുന്നത്. നമ്മുടെ കീഴ്‌ക്കോടതികളിലെ ജഡ്ജിമാര്‍ 2 കോടി കേസുകളാണ് ഓരോ ദിവസവും കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :