കോട്ടയം|
അഭിറാം മനോഹർ|
Last Modified വ്യാഴം, 11 ജൂണ്‍ 2020 (15:14 IST)
കോട്ടയം: കോപ്പിയടി ആരോപണത്തെ തുടർന്ന് വിദ്യാർഥിനി
ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ബിവിഎം കോളേജിന് വീഴ്‌ച്ച പറ്റിയതായി എംജി സർവകലാശാല
വൈസ് ചാൻസലർ സാബു തോമസ്.. കുറ്റം ആരോപിക്കപ്പെട്ടിട്ടും വിദ്യാർഥിനിയെ കൂടുതൽ സമയം ഇരുത്തിയത് കോളേജിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ്.
പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ സർവകലാശാലക്കാണ് കൈമാറേണ്ടത്. അത് പൊതുജനത്തിന് മുന്നിൽ പ്രദർശിപ്പിക്കരുതായിരുന്നു.അതുപോലെ തന്നെ ക്രമക്കേട് വരുത്തിയ ഹാൾ ടിക്കറ്റും. ചാൻസലർ പറഞ്ഞു. സംഭവം നടന്ന അന്നുവൈകീട്ട് ഏഴുമണിയ്ക്കും ഏഴരയ്ക്കും ഇടയില്‍ ബിവിഎം കോളേജ് വൈസ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് തന്നിരുന്നു.ഹാൾ ടിക്കറ്റിന്റെ ഫോട്ടോക്കോപ്പി അടക്കമാണ് റിപ്പോർട്ട് നൽകിയതെന്നും വിസി പറഞ്ഞു.