ലക്ഷങ്ങൾ വിലയുള്ള മാരക ലഹരി മരുന്ന് വേട്ട: രണ്ട് പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 14 മെയ് 2022 (18:50 IST)
തൃശൂർ:
ലക്ഷങ്ങൾ വിലയുള്ള മാരക ലഹരി മരുനായ എം.ഡി.എം.എ പിടിച്ചതുമായി രണ്ട് പേർ അറസ്റ്റിൽ. രണ്ടിടത്തു നിന്നായാണ് രണ്ട് പേരെയും പിടികൂടിയത്. ഇതിൽ ആദ്യത്തേത് ബംഗളൂരുവിൽ ഡ്രൈക്ളീനിംഗ് സ്ഥാപനം നടത്തുന്ന ചാവക്കാട് മണത്തല ഹാദിറാകത്ത ബാർഹാനുദ്ദീൻ എന്ന 26 കാരനെ 200 ഗ്രാം എം.ഡി.എം.എ യുമായാണ് പിടികൂടിയത്.


ബാർഹാനുദ്ദീൻ കഴിഞ്ഞ ആറ് മാസമായി ബംഗളൂരുവിൽ നിന്ന് തൃശൂർ, എറണാകുളം ജില്ലകളിലേക്ക് എം.ഡി.എം.എ കടത്തുന്നതായി സൂചനയുണ്ടായിരുന്നു. പ്രത്യേക അന്വേഷണ സംഘം ഇയാളെ സംസ്ഥാനാന്തര ബസിൽ നിന്നാണ് പിടികൂടിയത്.

ഇതിനൊപ്പം കടങ്ങോട് നീൺടൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഏലൂർ വാങ്കക്കാരൻ രാജേഷ് എന്ന 32 കാരനിൽ നിന്ന് വടക്കാഞ്ചേരിയിൽ വച്ച് പത്ത് ഗ്രാം എം.ഡി.എം.എ യും പിടികൂടി. രണ്ടിനുമായി വിപണിയിൽ 20 ലക്ഷത്തോളം രൂപ വിലവരും. കുട്ടികൾക്ക് വേണ്ടി എം.ഡി.എം.എ വിൽപ്പന നടത്തുന്നത് സംബന്ധിച്ച അന്വേഷണമാണ് രാജേഷ് പിടിയിലാകാൻ കാരണം. ടിപ്പർ ലോറി ഡ്രൈവർ ആയിരുന്ന ഇയാൾ ഒരു ഗ്രാം എം.ഡി.എം.എ ക്ക് പതിനായിരം രൂപ നിരക്കിലായിരുന്നു വിൽപ്പന നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :