ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുമോ? തന്റെ അഭിപ്രായം തുറന്നുപറഞ്ഞ് കീര്‍ത്തി സുരേഷ്

കെ ആര്‍ അനൂപ്| Last Modified ശനി, 14 മെയ് 2022 (17:17 IST)

തെന്നിന്ത്യന്‍ സിനിമകളില്‍ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളാണ് കീര്‍ത്തി സുരേഷ്.തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ സജീവമായ നടി ഗ്ലാമര്‍ വേഷങ്ങള്‍ വേണ്ടെന്ന് പറഞ്ഞെന്ന തരത്തില്‍ പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.ഇപ്പോഴിതാ, കീര്‍ത്തി സുരേഷ് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതിനെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ്.


'ഞാന്‍ അങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ല, ഒന്നാമതായി ഗ്ലാമര്‍ എന്നാല്‍ മനോഹരമാണ്, ഗ്ലാമറിനെ തെറ്റായ പ്രൊജക്ഷനിലേക്ക് പെരുപ്പിച്ചു കാണിച്ചിരിക്കുന്നു. പക്ഷേ ഞാന്‍ അങ്ങനെയല്ല. കൂടുതല്‍ സ്‌കിന്‍ ഷോ ഉള്ള വേഷങ്ങള്‍ ചെയ്യാന്‍ താല്പര്യമില്ല'- കീര്‍ത്തി സുരേഷ് തുറന്നു പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :