കഞ്ചാവ് മൊത്തവ്യാപാരിയായ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Updated: ബുധന്‍, 22 ജൂണ്‍ 2022 (19:23 IST)
തൃശൂർ: കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ കഞ്ചാവ് ചില്ലറ കച്ചവടക്കാർക്ക് കഞ്ചാവ് വിതരണം ചെയ്തുവരുന്ന കഞ്ചാവ് മൊത്തവ്യാപാരിയായ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. തമിഴ്‌നാട് തേവാരം സ്വദേശി മഹേശ്വരൻ എന്ന നാല്പത്തൊന്നുകാരനാണ് പിടിയിലായത്.

കഴിഞ്ഞ വർഷം ജൂലൈയിൽ ദേശീയ പാതയിൽ വാഹന പരിശോധനയ്ക്കിടെ ലോറിയിൽ നിന്ന് ഇയാളുടെ 209 കഞ്ചാവ് കൊരട്ടി പോലീസ് പിടിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സൈബർ പോലീസിന്റെ സഹായത്തോടെ ഏകദേശം അറുപതിനായിരം ഫോൺ കോളുകൾ പരിശോധിച്ചതിൽ നിന്നാണ് മഹേശ്വരനിലേക്ക് പോലീസ് തിരിഞ്ഞത്. ഇതുമായി ബന്ധപ്പെട്ടു നേരത്തെ അഞ്ചു പേരെ പോലീസ് പിടികൂടിയിരുന്നു.

തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, കുഴൽ എന്നിവിടങ്ങളിൽ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഇയാൾക്കെതിരെ സമാനമായ കേസുകളുണ്ട്. ആന്ധ്രയിലെ കഞ്ചാവ് തോട്ടങ്ങളിൽ നിന്ന് ഇയാൾ നേരിട്ടാണ് കഞ്ചാവ് വാങ്ങി വിതരണം ചെയ്തുവരുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :