മഹാരാജാസ് കോളജിലെ സമരം പിന്‍വലിച്ചു

കൊച്ചി| JOYS JOY| Last Modified ഞായര്‍, 5 ജൂലൈ 2015 (15:11 IST)
മഹാരാജാസ് കോളജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. മഹാരാജാസ് കോളജിന്റെ സ്വയംഭരണ പദവി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള അനിശ്ചിതകാല സമരമാണ് പിന്‍വലിച്ചത്.

ആവശ്യങ്ങള്‍ അംഗീകരിച്ചത് കൊണ്ടാണ് സമരം പിന്‍വലിക്കുന്നതെന്ന് കോളജ് സംരക്ഷണ സമിതി പറഞ്ഞു. ഫീസില്‍ മാറ്റം വരുത്തരുത്, സ്വാശ്രയ കോഴ്‌സുകള്‍ തുടങ്ങരുത് എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചു.

കഴിഞ്ഞ 52 ദിവസമായി നടന്നുവന്ന സമരം ഒത്തു തീര്‍ക്കാന്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ കെ എം എബ്രഹാം നേതൃത്വം നല്‍കി. തിരുവനന്തപുരത്താണ് യോഗം ചേര്‍ന്നത്.

മഹാരാജാസിന്റെ സ്വയംഭരണം പിന്‍വലിക്കണം എന്നതായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :