ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയെന്ന് സംശയം; പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നു

രേണുക വേണു| Last Modified തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (09:55 IST)

കനത്ത മഴയെ തുടര്‍ന്നു പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നു. റാന്നി കുരുമ്പന്‍മൂഴി കോസ് വേയില്‍ വെള്ളം കയറി. ഗുനാഥന്‍മണ്ണ്, മുണ്ടന്‍പാറ മേഖലയില്‍ ഇന്നലെ രാത്രിയിലും കനത്ത മഴ തുടര്‍ന്നു. ഗുരുനാഥന്‍ മേഖലയില്‍ കനത്ത മലവെള്ളപ്പാച്ചിലുണ്ടായി. ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയമുണ്ട്.

നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ മൂഴിയാര്‍, മണിയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. കക്കാട്ടാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. പമ്പയില്‍ ഇനിയും ജലനിരപ്പ് ഉയര്‍ന്നേക്കുമെന്നാണ് സൂചന. മലയോര മേഖലകളില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :