വിപ്ലവനായിക ഗൌരിയമ്മയ്ക്ക് ക്ഷേത്രനടയില്‍ നാരീപൂജ

ചേര്‍ത്തല| JOYS JOY| Last Modified ചൊവ്വ, 17 നവം‌ബര്‍ 2015 (17:40 IST)
കെ ആര്‍ ഗൌരിയമ്മയ്ക്ക് ക്ഷേത്രനടയില്‍ നാരീപൂജ. ചേര്‍ത്തല കണ്ടമംഗലം രാജരാജേശ്വരി മഹാദേവിക്ഷേത്രത്തില്‍ മണ്ഡലം ചിറപ്പുത്സവത്തിന്റെ ഭാഗമായിട്ടാണ് നടന്നത്. ഗൌരിയമ്മയെ സ്ത്രീകളുടെ പ്രതിനിധിയായി ദേവീസങ്കല്പത്തില്‍ പൂജിക്കുകയായിരുന്നു.

ക്ഷേത്രമുറ്റത്ത് പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തില്‍ ആയിരുന്നു പൂജ. മണ്ഡപത്തിലെ അലങ്കരിച്ച കസേരയില്‍ ഗൌരിയമ്മ ഇരുന്നു. ക്ഷേത്രം തന്ത്രി കോരുത്തോട് ബാലകൃഷ്‌ണന്‍ തന്ത്രികളുടെയും മേല്‍ശാന്തി പി കെ ചന്ദ്രദാസിന്റെയും മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു പൂജകള്‍.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആയിരുന്നു ഗൌരിയമ്മയെ ക്ഷേത്രനടയിലേക്ക് സ്വീകരിച്ച് ആനയിച്ചത്. ദേവസ്യം പ്രസിഡന്റ് പി ഡി ഗഗാറിന്‍, സെക്രട്ടറി രാമചന്ദ്രന്‍ കൈപ്പാരിശ്ശേരില്‍ എന്നിവര്‍ ഗൌരിയമ്മയെ സ്വീകരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :