തൃപ്പൂണിത്തുറയിലെ പടക്കശാലയില്‍ സ്‌ഫോടനം; 16 പേര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 12 ഫെബ്രുവരി 2024 (12:57 IST)
തൃപ്പൂണിത്തുറയിലെ പടക്കശാലയില്‍ സ്‌ഫോടനം. സംഭവത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. വാഹനത്തില്‍ നിന്ന് കരിമരുന്നുകള്‍ ഇറക്കുന്നതിനിടെ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. പരിക്കേറ്റവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം സ്‌ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ അരകിലോമീറ്റര്‍ അകലെ വരെ തെറിച്ചു വീണിട്ടുണ്ട്. പ്രദേശത്തെ ഇരുപതോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :