കൊച്ചിയും സ്മാര്‍ട്ടായി, ഇനി കേരളം മുഴുവന്‍

കൊച്ചി| vishnu| Last Modified ചൊവ്വ, 6 ജനുവരി 2015 (08:59 IST)
സംസ്ഥാനത്തെ ആദ്യത്തെ വൈഫൈ നഗരമായി മാറാന്‍ കൊച്ചിഒ ഒരുങ്ങുന്നു. പുതുവര്‍ഷത്തില്‍ കൊച്ചിയുടെ മുഖം മിനുക്കാനൊരുങ്ങുകയാണ് കൊച്ചി നഗരസഭ. ബി എസ് എന്‍ എല്ലിന്റെ സഹായത്തോടെയാണ് വൈ ഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. നഗരത്തിലെ തെരഞ്ഞെടുത്ത 10 കേന്ദ്രങ്ങളില്‍ ഏപ്രില്‍ ഒന്ന് മുതല്‍ വൈഫൈ ലഭ്യമാക്കാനാണ് നഗരസഭയുടെ തീരുമാനം.

ആദ്യഘട്ടത്തില്‍ ഫോര്‍ട്ട്‌കൊച്ചി, മറൈന്‍ഡ്രൈവ്, വൈറ്റില മൊബിലിറ്റി ഹബ്, സുഭാഷ് പാര്‍ക്ക്
തുടങ്ങി 10 കേന്ദ്രങ്ങളാണ് വൈ ഫൈ ലഭ്യമാക്കുന്നത്.മൊബൈല്‍ വഴി രജിസ്റ്റര്‍ ചെയ്ത് യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചാണ് വൈഫൈ ഉപയോഗിക്കാനാവുക. ആദ്യത്തെ ഒരുമാസം 15 മിനിറ്റ് സൗജന്യമായും തുടര്‍ന്ന് പ്രത്യേക താരിഫ് അനുസരിച്ചുള്ള തുകക്കും വൈഫൈ ഉപയോഗിക്കാം.

രാജ്യത്തെ മറ്റ് മെട്രോ നഗരങ്ങളില്‍ വിജയിച്ച വൈഫൈ സംവിധാനം കൊച്ചിയിലും വരുന്നതോടെ വിവരകൈമാറ്റത്തില്‍ വിപലവം വരുമെന്നാണ് കരുതുന്നത്. പദ്ധതി വിജയമെന്ന് കണ്ടാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് നഗരസഭയുടെയും ബിഎസ്എന്‍എല്ലിന്റെയും തീരുമാനം.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :