കൊച്ചി മെട്രോ: ആദ്യഘട്ട പരീക്ഷണ ഓട്ടം ആലുവ മുതല്‍ പാലാരി വട്ടം വരെ മാത്രം

കൊച്ചി| Last Updated: വെള്ളി, 2 ജനുവരി 2015 (17:50 IST)
കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം മുട്ടത്തു നിന്നു പാലാരിവട്ടം വരെയുള്ള നാലര കിലോമീറ്ററിലേക്കു ചുരുക്കുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ സാന്നിധ്യത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന ഡിഎംആര്‍സി ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. എന്നാല്‍ ഇക്കാര്യം കെഎംആര്‍എലിനേയൊ സംസ്ഥാന സര്‍ക്കാരിനെയോ അറിയിച്ചിട്ടില്ല.

നേരത്തെ എറണാകുളം സൗത്തില്‍ നിന്നു പേട്ട വരെയുള്ള മെട്രോ നിര്‍മാണത്തില്‍ പുരോഗതിയുണ്ടാകാത്തതിനെത്തുടര്‍ന്ന് ആലുവയില്‍ നിന്നു മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള 16 കിലോമീറ്ററിലേക്ക് ആദ്യഘട്ടം വെട്ടിച്ചുരുക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍
മുട്ടത്തു നിന്നു പാലാരിവട്ടം വരെ നാലര കിലോമീറ്ററിലേക്കു ചുരുക്കുകയാണ്. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തത് മൂലം സ്ഥലമേറ്റെടുപ്പു വൈകുന്നതാണ് പരീക്ഷണ ഓട്ടം ചുരുക്കാനുള്ള പ്രധാന കാരണം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :