തിരുവനന്തപുരം|
JOYS JOY|
Last Modified ചൊവ്വ, 10 നവംബര്‍ 2015 (11:20 IST)
ബാര്‍കോഴ കേസില്‍ ഹൈക്കോടതി പരാമര്‍ശത്തിന്റെ പേരില്‍ രാജി വെയ്ക്കേണ്ട ആവശ്യമില്ലെന്ന് ധനമന്ത്രി കെ എം മാണിക്ക് നിയമോപദേശം. സുപ്രീംകോടതിയുടേത് അടക്കമുള്ള മുതിര്‍ന്ന അഭിഭാഷകരില്‍ നിന്നാണ് മാണിക്ക് വിദഗ്‌ധോപദേശം ലഭിച്ചത്.
നിയമോപദേശം ലഭിച്ച സാഹചര്യത്തില്‍ രാജി വെക്കുന്നില്ലെന്ന് മാണി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഹൈകോടതി പരാമർശം നീക്കികിട്ടാൻ മാണിക്ക് സുപ്രീംകോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാൻ സാധിക്കുമെന്നും നിയമോപദേശം ലഭിച്ചിട്ടുണ്ട്.
ജസ്റ്റിസ് കെമാൽപാഷയുടെ വിധിക്കെതിരെ ഹൈകോടതിയെ തന്നെ സമീപിക്കുന്നത് കൂടുതൽ വിമർശങ്ങൾക്ക് വഴിവെക്കുമോയെന്ന ആശങ്കയുണ്ട്. അതിനാലാണ് സുപ്രീംകോടതിയെ സമീപിക്കാൻ മാണി തീരുമാനിച്ചിട്ടുള്ളത്. ദീപാവലി അവധിക്ക് ശേഷം നവംബർ 16നെ സുപ്രീംകോടതിയുടെ പ്രവർത്തനം ആരംഭിക്കൂ.