കൊച്ചി|
VISHNU N L|
Last Modified തിങ്കള്‍, 9 നവംബര്‍ 2015 (16:58 IST)
ബാർകോഴ കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നിന്നും തിരിച്ചടിയേറ്റ വിധിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജിയിൽ വിധി പ്രസ്താവിക്കുന്നതിനിടെയിൽ കോടതിയിൽ നാടകീയ രംഗങ്ങൾ. തികച്ചും അസാധാരണമായ രീതിയില്‍ അഡ്വക്കേറ്റ് ജനറലും സര്‍ക്കാര്‍ അഭിഭാഷകന്‍ കപില്‍ സിബ്ലും വിധി പ്രസ്താവിച്ച ജഡ്ജി കമാല്‍ പാഷയ്ക്ക് നേരെ തിരിഞ്ഞതാണ് നാടകീയതയ്ക്ക് വഴിതെളിച്ചത്.
കെ എം മാണി കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന് വിധിപ്രസ്താവനത്തിനിടെ ജസ്റ്റിസ് കമാൽ പാഷ പരാമർശം നടത്തിയതോടെയാണ് കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. തെളിവുണ്ടെന്ന് പറഞ്ഞതിനെ എജിയും കപിൽ സിബലും എതിർത്തു. കോടതിയുടെ ഭാഗത്തു നിന്നുമുള്ള പരാമർശം ശരിയല്ലെന്നും ഇത് നീക്കണമെന്നും പറഞ്ഞുകൊണ്ടാണ് കപിൽ സിബൽ എഴുനേറ്റത്.
പിന്നാലെ അഡ്വക്കേറ്റ് ജനറൽ ദണ്ഡപാണിയും ഈ ആവശ്യം ഉന്നയിച്ചു. ഇതിനിടെ വിധി പ്രസ്താവം നിർത്തിവെക്കണമെന്നും ഹൈക്കോടതിയിൽ എ ജി ആവശ്യപ്പെട്ടു. എന്നാൽ, ഇത് കോടതി അംഗകരിക്കാതെ വിധി പ്രസ്താവിക്കുന്നത് തുടരുകയായിരുന്നു.