മാണിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ ഡി എഫ് ഗവര്‍ണറെ കാണും

കൊച്ചി| JOYS JOY| Last Modified ശനി, 31 ഒക്‌ടോബര്‍ 2015 (15:30 IST)
ബാര്‍കോഴ കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ എം മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ ഡി എഫ് ഗവര്‍ണറെ കാണും. സി പി എം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്‌ണനാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ, ബാർ കോഴക്കേസിൽ വിജിലന്‍സ് കോടതി തുടരന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ ധനമന്ത്രി കെഎം മാണി രാജിവെക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. കോടതി വിധി സ്വാഗതാർഹമാണ്.
ഇനിയും മാണി അധികാരത്തിൽ തുടർന്നാൽ വൻ ബഹുജന പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും മാണി അധികാരത്തിൽ തുടർന്നു കൊണ്ടുള്ള കേസ് അന്വേഷണം പ്രഹസനമായിരിക്കുമെന്നും കോടിയേരി പറഞ്ഞിരുന്നു.

കൂടാതെ, ബാർ കോഴക്കേസിൽ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകാന്‍ ഒരുങ്ങുന്നതിനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി രംഗത്തെത്തുകയും ചെയ്തിരുന്നു. കേസില്‍ അപ്പീൽ കൊടുക്കാനുള്ള ശ്രമം പരിഹാസ്യമാണെന്നും 101 തവണ അന്വേഷണം നേരിടാമെന്ന് പറഞ്ഞ മാണിയെന്തിന് അപ്പീൽ നൽകണമെന്നും അദ്ദേഹം ചോദിച്ചു.

തുടരന്വേഷണം പ്രഖ്യാപിച്ചിട്ടും മാണി രാജി വെയ്ക്കാത്ത സാഹചര്യത്തിലാണ് മാണിയുടെ രാജി ആവശ്യപ്പെട്ട് ഗവര്‍ണറെ കാണാന്‍ എല്‍ ഡി എഫ് തീരുമാനിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :