ശബരിമലയില്‍ കാണിക്ക ഇടരുതെന്ന ആഹ്വാനം; സുരേഷ് ഗോപിക്കെതിരെ ആഞ്ഞടിച്ച് ശ്രീധരൻ പിള്ള

ശബരിമലയില്‍ കാണിക്ക ഇടരുതെന്ന ആഹ്വാനം; സുരേഷ് ഗോപിക്കെതിരെ ആഞ്ഞടിച്ച് ശ്രീധരൻ പിള്ള

  sreedharan pillai , suresh gopi , BJP , ശബരിമല , ശ്രീധരൻ പിള്ള , സുരേഷ് ഗോപി , കാണിക്ക
കൊച്ചി| jibin| Last Modified വ്യാഴം, 1 നവം‌ബര്‍ 2018 (19:52 IST)
സ്‌ത്രീ പ്രവേശന ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഇടരുതെന്ന സുരേഷ് ഗോപി
എംപിയുടെ ആഹ്വാനത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള.

ശബരിമലയിൽ കാണിക്ക ഇടരുതെന്ന് സുരേഷ് ഗോപി പറഞ്ഞെങ്കിൽ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. വിഷയത്തിൽ പലരും വ്യക്തിപരമായ അഭിപ്രായം പറയുന്നുണ്ടെന്നും പറഞ്ഞു.

ശബരിമലയില്‍ കാണിക്ക ഇടരുതെന്ന് വ്യക്തമാക്കിയുള്ള സുരേഷ് ഗോപിയുടെ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഇതിനെതിരെയാണ് ശ്രീധരൻ പിള്ള രംഗത്തുവന്നത്.

ദൈവത്തിനുള്ളത് വീട്ടിലെ കാണിക്ക വഞ്ചിയില്‍ നിക്ഷേപിക്കണമെന്നും ഒരു വര്‍ഷം ഇങ്ങനെ തുടര്‍ന്നാല്‍ ഭക്തരുടെ ശക്തി എന്താണെന്ന് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും മനസിലാകുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

കാണിക്ക ഇടാതിരുന്നാല്‍ ഒരു ദേവസ്വം മന്ത്രിയും അഹങ്കരിക്കില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ ആഹ്വാനം വിവാദത്തിലേക്ക് നീങ്ങിയതോടെയാണ് മറുപടിയുമായി ശ്രീധരൻ പിള്ള രംഗത്തുവന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :