തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലെ ഷോപ്പിംഗ് കോംപ്ലക്സുകളില്‍ അഞ്ചു ശതമാനം കടമുറികള്‍ സ്ത്രീകള്‍ക്കു വേണ്ടി മാറ്റിവെക്കാന്‍ നിര്‍ദേശം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 7 ജൂണ്‍ 2022 (09:05 IST)
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലെ ഷോപ്പിംഗ് കോംപ്ലക്സുകളില്‍ അഞ്ചു ശതമാനം കടമുറികള്‍ സ്ത്രീകള്‍ക്കു വേണ്ടി മാറ്റിവെക്കാന്‍ നിര്‍ദേശം നല്‍കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വ്യവസായ പാര്‍ക്കുകളിലും ഈ ഉത്തരവ് ബാധകമാണ്.അഭ്യസ്ത വിദ്യരായ തൊഴില്‍ രഹിതരായ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സാമ്പത്തികമായി സ്വയം പര്യാപ്തരാക്കുന്നതും ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളുടെ ഭാഗമായാണ് നടപടി.

രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഷോപ്പിങ് കോംപ്ലക്സുകളിലെ കടമുറികളില്‍ വനിതാ സംരംഭകര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നത്. നിലവില്‍ ഈ നിബന്ധന പാലിക്കാത്ത ഷോപ്പിംഗ് കോംപ്ലക്സുകളില്‍, ഒഴിവ് വരുന്ന ക്രമത്തില്‍ നിശ്ചിത ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :