തെരഞ്ഞെടുപ്പ് 2020: തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ നൂറു മീറ്റര്‍ ചുറ്റളവിലുള്ള മേഖലയില്‍ ആളുകള്‍ കൂട്ടം ചേരുന്നത് നിരോധിച്ചു

ശ്രീനു എസ്| Last Updated: ബുധന്‍, 16 ഡിസം‌ബര്‍ 2020 (14:14 IST)
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ നൂറു മീറ്റര്‍ ചുറ്റളവിലുള്ള മേഖലയില്‍ ആളുകള്‍ കൂട്ടം ചേരുന്നത് നിരോധിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ നിരോധനം നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.

അതേസമയം 244 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഫലമറിയുമ്പോഴുള്ള ആഹ്ളാദ പ്രകടനങ്ങള്‍ കോവിഡ് പ്രോട്ടോക്കോളിന്റെ ലംഘനമാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :