ശ്രീനു എസ്|
Last Modified ബുധന്‍, 16 ഡിസംബര്‍ 2020 (13:33 IST)
ആലപ്പുഴ ജില്ലയിലെ മറ്റു സ്ഥാനാര്‍ത്ഥികളെല്ലാം തന്നെ ഫലം എന്താന്നറിയാതെ വോട്ടെണ്ണിത്തീരാന്‍ അക്ഷമരായി കാത്തിരിയ്ക്കുമ്പോള്‍ അവര്‍ക്കെല്ലാം മുന്‍പേ തന്നെ വിജയിയായി ഒരു സ്ഥാനാര്‍ത്ഥി. കൈനകരി രണ്ടാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എ പ്രമോദാണ് ഫലപ്രഖ്യാപനത്തിനു മുന്‍പേ തന്നെ വിജയിയായത്. ഇത് നാലമത്തെ തവണയാണ് പ്രമോദ് മത്സരിക്കുന്നത്. രണ്ട് തവണയും ഉയര്‍ന്ന ഭൂരിപക്ഷത്തോടെ വിജയിച്ചിരന്നു.
നാമനിര്‍ദേശപത്രികയിലെ പിഴവ്മൂലം മറ്റു രണ്ടു സ്ഥാനാര്‍ത്ഥികളുടെയും പത്രികകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളുകയും പ്രമോദിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റു രണ്ടു പാര്‍ട്ടിക്കാരും ഇതില്‍ പ്രമോദിനും പാര്‍ട്ടിക്കും പങ്കുണ്ടെന്നാരോപിച്ച് കോടതിയെ സമീപിച്ചിരുന്നു. കോടതിയും തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ശരിവച്ചതോടെ പ്രമോദ് ജില്ലയിലെ തന്നെ ആദ്യത്തെ വിജയിയായി.