ജീവപര്യന്തം ശിക്ഷകഴിഞ്ഞ്‌ പിതാവ് മോചിതനായെത്തി; സന്തോഷത്താല്‍ മകന്‍ ഹൃദയംപൊട്ടി മരിച്ചു

ശിക്ഷകഴിഞ്ഞ്‌ പിതാവ് മോചിതനായെത്തി; സന്തോഷത്താല്‍ മകന്‍ ഹൃദയംപൊട്ടി മരിച്ചു

  death , jail , prison , sajth makvaan , father , family , സാജിത് മക്‌വാന്‍ , ജീവപര്യന്തം ശിക്ഷ , ജയില്‍ ശിക്ഷ , മകന്‍ , ബോംബെ ഹൈക്കോടതി
കോലാപുര്‍| jibin| Last Modified വ്യാഴം, 19 ജനുവരി 2017 (14:47 IST)
ജീവപര്യന്തം ശിക്ഷയ്‌ക്ക് ശേഷം പിതാവ് മോചിനതനായെ എത്തിയതിന്റെ സന്തോഷം അടക്കാനാവാതെ മകന്‍ ഹൃദയംപൊട്ടി മരിച്ചു. സാജിത് മക്‌വാന (24) എന്ന യുവാവാണ് ചൊവ്വാഴ്‌ച ദാരുണമായി മരണപ്പെട്ടത്.

1977ല്‍ മുംബൈയിലുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസിലാണ് സാജിത്തിന്റെ പിതാവായ ഹസന്‍ ജയിലിലായത്. 1981ല്‍ ഹസന് ജാമ്യം ലഭിച്ചെങ്കിലും 1996ല്‍ വീണ്ടും ബോംബെ ഹൈക്കോടതി ജീവപര്യന്തത്തിനു വിധിച്ചു.

ഹസന് കോടതി വിധിക്കുമ്പോള്‍ സാജിതിന് മൂന്ന് വയസായിരുന്നു. ഫോണിലൂടെ കുടുംബവുമായി ഹസന്‍ ബന്ധപ്പെട്ടിരുന്നുവെങ്കിലും പരോള്‍ മാത്രം ലഭിച്ചില്ല.

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ചൊവ്വാഴ്‌ച ഹസന്‍ ജയില്‍ മോചിതനായപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം സാജിതും എത്തിയിരുന്നു.

പിതാവിനെ കണ്ടതോടെ സന്തോഷത്തില്‍ മതിമറന്ന സജിത് ഏറെ സംസാരിക്കുകയും ചിരിക്കുകയും ചെയ്‌തിരുന്നു. ഇതിനിടെ
നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കുഴഞ്ഞു വീണു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും സജിത്തിനെ രക്ഷിക്കാനായില്ല.

ഹസന്റെ ജയില്‍ മോചനത്തിനുശേഷം വിവാഹം കഴിക്കാനുള്ള പദ്ധതിയിലായിരുന്നു സാജിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :