ഓപ്പറേഷന്‍ മത്സ്യ വന്നതിനുപിന്നാലെ മീനിലെ മായം കുറഞ്ഞു; ഇന്നലെ നടത്തിയത് 106 പരിശോധനകള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 26 ഏപ്രില്‍ 2022 (09:05 IST)
തിരുവനന്തപുരം: മീനിലെ മായം കണ്ടെത്തുന്നതിന് ആവിഷ്‌ക്കരിച്ച 'ഓപ്പറേഷന്‍ മത്സ്യ'യിലൂടെ സംസ്ഥാന വ്യാപകമായി ഇന്ന് 106 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചെറുകിട കച്ചവടക്കാരടക്കമുളള മത്സ്യ വില്‍പ്പന കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. പരിശോധനയുടെ ഭാഗമായി 34 മത്സ്യ സാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്കായി സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിലെ ലാബുകളിലേക്ക് അയച്ചു. ഇതുകൂടാതെ മത്സ്യത്തിന്റെ ഒരു സ്റ്റാറ്റിയൂട്ടറി സാമ്പിളും എറണാകുളം ജില്ലയില്‍ നിന്നും ഭക്ഷ്യസുരക്ഷാ വകുപ്പിലെ ലാബിലേക്ക് അയയ്ക്കുകയും കൊല്ലം, കോഴിക്കോട് ജില്ലകളില്‍ നിന്നും ഭക്ഷ്യയോഗ്യമല്ലാതെ കണ്ടെത്തിയ 14 കിലോഗ്രാം മത്സ്യം നശിപ്പിക്കുകയും ചെയ്തു. ഓപ്പറേഷന്‍ മത്സ്യ ശക്തിപ്പെടുത്തിയതോടെ പഴകിയതും രാസവസ്തുക്കള്‍ കലര്‍ത്തിയതുമായ മത്സ്യത്തിന്റെ വരവില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലാണ് ജില്ലകളില്‍ പരിശോധന നടത്തിയത്. ഇതുവരെ നടന്ന പരിശോധനകളുടെ ഭാഗമായി 3645.88 കിലോ പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. പ്രധാന ചെക്ക് പോസ്റ്റുകള്‍, ഹാര്‍ബറുകള്‍ മത്സ്യ വിതരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 1842 പരിശോധനയില്‍ 1029 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയിലേക്ക് അയയ്ക്കുകയും ചെയ്തു. റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തിയ 590 പരിശോധനയില്‍ 9 സാമ്പിളുകളില്‍ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, ...

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)
കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായ രണ്ട് അഭിമുഖങ്ങളുടെ ...

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ ...

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്
9 മുതല്‍ 14 വയസുവരെയുള്ളവരിലാണ് ഈ വാക്സിന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ളത്. 26 വയസുവരെയും ...

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് ...

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം
തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ ഉറപ്പായും രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും ...

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ ...

TCS Lay Off:  എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്
2026 സാമ്പത്തിക വര്‍ഷത്തോടെ തങ്ങളുടെ 2 ശതമാനം ജീവനക്കാരെ പുറത്താക്കാനൊരുങ്ങുന്നതായി ...

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ ...

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
തിരുവനന്തപുരം: സംസ്ഥാനത്തെ ലീഡ് ബാങ്കായ കാനറാ ബാങ്ക് വായ്പകൾക്ക് ഇളവോടെ ഒറ്റത്തവണ ...

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം, പ്രതിയെ ...

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം, പ്രതിയെ പിടിക്കാൻ ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് കൊല്ലം സിറ്റി പോലീസ്
സംശയം തോന്നിയപ്പോഴാണ് സംഭവം റെക്കോര്‍ഡ് ചെയ്തതെന്ന് യാത്രാക്കാരി പറഞ്ഞു.

ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീകളുടെ ...

ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി തള്ളി
ദുര്‍ഗിലെ വിചാരണ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

Kerala Weather: 'തുണികളെല്ലാം ഉണക്കിയെടുത്തോ'; ...

Kerala Weather: 'തുണികളെല്ലാം ഉണക്കിയെടുത്തോ'; ഇടവേളയെടുത്ത് മഴ, മുന്നറിയിപ്പുകള്‍ ഇല്ല
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ ...

കൺസെഷൻ നിരക്ക് 5 രൂപയാക്കണം, നിലപാടിലുറച്ച് ബസുടമകൾ

കൺസെഷൻ നിരക്ക് 5 രൂപയാക്കണം, നിലപാടിലുറച്ച് ബസുടമകൾ
കണ്‍സെഷനില്‍ ചര്‍ച്ച നടത്താമെന്ന ഉറപ്പിലാണ് ബസുടമകള്‍ അനിശ്ചിതകാല പണിമുടക്കില്‍ നിന്നും ...

Dharmasthala Mass Burial Case: ദുരൂഹത നീക്കാന്‍ അന്വേഷണ ...

Dharmasthala Mass Burial Case: ദുരൂഹത നീക്കാന്‍ അന്വേഷണ സംഘം; 13 സ്ഥലങ്ങള്‍ അടയാളപ്പെടുത്തി, ഇനി കുഴിക്കണം
നേത്രാവതി സ്‌നാനഘട്ടിനരികെ പൊലീസ് സംഘം വിന്യസിച്ചിട്ടുണ്ട്