ഐഎസ് ബന്ധം: കണ്ണൂരിൽ അറസ്റ്റിലായ യുവതികളെ 7 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

അഭിറാം മനോഹർ| Last Modified വെള്ളി, 20 ഓഗസ്റ്റ് 2021 (14:31 IST)
കണ്ണൂരിൽ ഐഎസ് പ്രചാരണവുമായി ബന്ധപ്പെട്ട് കേസിൽ അറസ്റ്റ് ചെയ്‌ത മലയാളി യുവതികളെ ഏഴ് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഇവരെ ഇന്നലെ ദില്ലിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇന്ത്യയിൽ നിന്ന് ഐഎസിന് വേണ്ടി സമൂഹമാധ്യമങ്ങൾ വഴി ആശയപ്രചാരണം നടത്തിയ യുവതികൾക്ക് ഐഎസുമായി അടുത്തബന്ധമുണ്ടെന്ന് എൻഐഎ പറയുന്നു.

ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന പേരിൽ ഇവർ ഗ്രൂപ്പുണ്ടാക്കി സോഷ്യൽ മീഡിയയിലൂടെ ഐഎസിനായി ആശയപ്രചാരണം നടത്തിയതായി എൻഐഐ കണ്ടെത്തി. ഇവരുടെ കൂട്ടാളിയായ മുസാദ് അൻവറിനെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. കഴിഞ്ഞ മാർച്ച് മുതൽ യുവതികൾ എൻഐഎ സംഘത്തിന്റെ നിരീക്ഷാണത്തിലായിരുന്നു. കേരളത്തിൽ 7 പേരടങ്ങുന്ന സംഘമാണ് ഐഎസ് ആശയപ്രചാരണം നടത്തുന്നതെന്നാണ് എൻഐഎ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :