കേരള കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക്; നിയമവകുപ്പെങ്കിലും ഒഴിയണമെന്ന് ഒരു വിഭാഗം, ഉന്നതാധികാര യോഗം വിളിച്ചുചേർക്കണമെന്ന് പിസി ജോസഫ്

കേരള കോണ്‍ഗ്രസ് , ബാർ കോഴക്കേസ് , കെഎം മാണി , ഉമ്മന്‍ചാണ്ടി
കോട്ടയം| jibin| Last Modified വെള്ളി, 30 ഒക്‌ടോബര്‍ 2015 (10:50 IST)
ബാർ കോഴക്കേസിൽ ധനമന്ത്രി കെഎം മാണിക്കെതിരെ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. മാണി നിയമകാര്യ വകുപ്പെങ്കിലും ഒഴിയുന്നതാണ് നല്ലതെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. ആരോപണമുയർന്നപ്പോൾ തന്നെ രാജിവച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നുവെന്നും ഒരു വിഭാഗം വ്യക്തമാക്കി.

മാണി നിയമവകുപ്പ് എങ്കിലും അദ്ദേഹം ഒഴിയുന്നതാണ് ഉചിതമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. ഈ ആവശ്യം ഉന്നയിച്ച് മുന്‍ എംഎല്‍എയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായി പിസി ജോസഫ് കെഎം മാണിക്കും പിജെ ജോസഫിനും കത്തുനല്‍കാന്‍ ഒരുങ്ങുകയാണ്. മാണിയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ കേരളാ കോൺഗ്രസിന്റെ ഉന്നതാധികാര യോഗം ഉടൻ വിളിച്ചുചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബാര്‍ കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ മാണി രാജിവെച്ചിരുന്നെങ്കില്‍ ഈ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. ഇത് കുടുംബകാര്യമല്ലെന്നും പാര്‍ട്ടിയെ ബാധിക്കുന്ന വിഷയമാണ്. നിയമവകുപ്പ് കൈവശം വച്ചുകൊണ്ട് മാണി നിയമപോരാട്ടം നടത്തുന്നത് ശരിയല്ലെന്നും പി.സി.ജോസഫ് വിഭാഗം വ്യക്തമാക്കി.

മാണിക്കെതിരെ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ കോടതി വിധിക്കെതിരെ സർക്കാർ ഇന്ന് അപ്പീൽ നൽകും. ഹൈക്കോടതിയിൽ ഇന്നു തന്നെ റിവിഷൻ ഹർജി നൽകാനാണ് സർക്കാർ നീക്കം. ഇതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഡ്വക്കേറ്റ് ജനറലുമായി കൂടിക്കാഴ്‌ച നടത്തി.

ബാർ കോഴക്കേസിൽ തുടരന്വേഷണം നടത്താൻ നിർദ്ദേശം നൽകിയ കോടതി വിധി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകുക. വിജിലൻസ് ഡയറക്ടർക്ക് എതിരായ പരാമർശം നീക്കണമെന്നും സർക്കാർ ആവശ്യപ്പെടും.

അതോടൊപ്പം മാണി പങ്കെടുക്കേണ്ടിയിരുന്ന നാലു പൊതുപരിപാടികൾ റദ്ദാക്കി. ഇടുക്കി ജില്ലയിലെ പരിപാടികളാണ് പ്രതിഷേധം ഭയന്ന് റദ്ദാക്കിയത്. പരിപാടികളില്‍ പങ്കെടുത്താല്‍
പ്രതിപക്ഷം പ്രതിഷേധവുമായി എത്തുമെന്ന തോന്നലാണ് മാണിയെ പൊതുപരിപാടികളില്‍ നിന്ന് പിന്തിരിപ്പിച്ചത്.
ഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം. വരും ദിവസങ്ങളിലും നടക്കാനിരിക്കുന്ന പൊതു പരിപാടികളില്‍ നിന്ന് മാണി വിട്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

ഇന്റര്‍പോള്‍ തിരയുന്ന രാജ്യാന്തര കുറ്റവാളിയെ വര്‍ക്കലയില്‍ ...

ഇന്റര്‍പോള്‍ തിരയുന്ന രാജ്യാന്തര കുറ്റവാളിയെ വര്‍ക്കലയില്‍ നിന്ന് പിടികൂടി കേരള പൊലീസ്
കുടുംബത്തോടൊപ്പം അവധിക്കാലം ചെലവിടാന്‍ വര്‍ക്കലയിലെത്തിയ അലക്സേജ് ബെസിയോകോവിനെ ഹോം ...

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് ...

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധനവ്; ഇന്ന് കൂടിയത് 440 രൂപ
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധനവ്. ഇന്ന് 440 രൂപയാണ് പവന് ...

ഡൽഹിയിൽ ഒരു പണിയുമില്ല, അതാണ് തിരുവനന്തപുരത്ത് ...

ഡൽഹിയിൽ ഒരു പണിയുമില്ല, അതാണ് തിരുവനന്തപുരത്ത് തമ്പടിച്ചിരിക്കുന്നത്. ആശാ വർക്കർമാരുടെ സമരത്തിൽ ഇടപ്പെട്ട സുരേഷ് ഗോപിയെ പരിഹസിച്ച് ജോൺബ്രിട്ടാസ് എം പി
കേന്ദ്രവും സംസ്ഥാനവും തമ്മിലെ തര്‍ക്കം തീര്‍ത്ത് പ്രശ്‌നം പരിഹരിക്കണമെന്നാണ് ആശാ ...

ഫയലുകള്‍ നീങ്ങും അതിവേഗം; 'കെ സ്യൂട്ട്' ഡിജിറ്റല്‍ ...

ഫയലുകള്‍ നീങ്ങും അതിവേഗം; 'കെ സ്യൂട്ട്' ഡിജിറ്റല്‍ ഗവേര്‍ണന്‍സിന്റെ കേരള മോഡല്‍
കെ സ്യൂട്ട് പൊതു ജനങ്ങള്‍ക്കായുള്ള ഒരു പ്ലാറ്റ്‌ഫോം അല്ല. എന്നാല്‍ ഫലത്തില്‍ അതിന്റെ ...

ഭർത്താവുമായുള്ള പിണക്കം മാറ്റാൻ പൂജ വേണം, ജ്യോത്സ്യനെ ...

ഭർത്താവുമായുള്ള പിണക്കം മാറ്റാൻ പൂജ വേണം, ജ്യോത്സ്യനെ ഹണിട്രാപ്പിലാക്കി കുടുക്കി കവർച്ച, പിന്നാലെ അറസ്റ്റ്
മഞ്ചേരി സ്വദേശിനിയും ഗൂഡല്ലൂരില്‍ താമസക്കാരിയുമായ മൈമുന(44), കുറ്റിപ്പുറം പാറക്കാല്‍ എസ് ...