തിരുവനന്തപുരം|
vishnu|
Last Updated:
വെള്ളി, 13 മാര്‍ച്ച് 2015 (17:20 IST)
സംസ്ഥാനത്ത് പ്രവേശിക്കുന്ന, സര്‍വീസ് നടത്തുന്ന മേല്‍ത്തരം ലക്ഷ്വറി വാഹനങ്ങളില്‍ നിന്നും ഒരു മാസത്തേയ്ക്ക് 10,000 രൂപ എന്ന നിരക്കിലും ഒരു മാസത്തിനുമുകളില്‍ ഉള്ള ഓരോ മാസത്തേയ്ക്കും 5000 രൂപ നിരക്കിലും നികുതി ഏര്‍പ്പെടുത്തും. ഇതിലൂടെ സര്‍ക്കാരിനു വരുംവര്‍ഷം ഒരുകോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്നും സര്‍വീസ് നടത്തുന്ന സര്‍ക്കാര്‍ ട്രാന്‍പോര്‍ട്ട് വാഹനങ്ങള്‍ക്കും നികുതി ബാധകമാകുമെന്നതിനാല്‍ അന്യ സംസ്ഥാനങ്ങളുടെ പ്രതിഷേധമുണ്ടാകുമെന്ന് ഉറപ്പാണ്.
ആഡംബര ബൈക്കുകള്‍ക്കും വാഹനങ്ങള്‍ക്കും നികുതി ഉയര്‍ത്തി. ഇവയുടെ വില ഉയരും. ഒരുലക്ഷം രൂപവരെ വിലവരുന്ന പുതിയ മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതി നിലവിലുള്ള 6 ശതമാനത്തില്‍ നിന്നും 8 ശതമാനമായും ഒരു ലക്ഷത്തിനു മുകളില്‍ 2 ലക്ഷം രൂപ വിലവരുന്ന മോട്ടോര്‍സൈക്കിളുകളുടെ ഒറ്റത്തവണ നികുതി 8 ശതമാനത്തില്‍ നിന്നും 10 ശതമാനമായും 2 ലക്ഷത്തിനു മുകളില്‍ വിലവരുന്ന ആഡംബര ബൈക്കുകളുടെ ഒറ്റത്തവണ നികുതി 20 ശതമാനമായും വര്‍ദ്ധിപ്പിക്കും. ഇതുവഴി സര്‍ക്കാരിനു ഒരു വര്‍ഷം 100 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.
1955-ലെ തിരുവിതാംകൂര്‍ - കൊച്ചി സാഹിത്യ ശാസ്ത്ര ധര്‍മ്മാര്‍ത്ഥ സംഘ രജിസ്ട്രേഷന്‍ നിയമപ്രകാരമുള്ള സംഘങ്ങളുടെ വാര്‍ഷികകണക്കുകള്‍/റിട്ടേണുകള്‍/അംഗങ്ങളുടെ ലിസ്റ്റ് തുടങ്ങിയവ ഫയല്‍ ചെയ്യുന്നതിലുള്ള കുടിശ്ശിക തീര്‍പ്പാക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കും. ഇതനുസരിച്ച് ഓരോ വര്‍ഷത്തെയും കാലതാമസത്തിനു 500 രൂപ ക്രമത്തില്‍ പിഴ ഒടുക്കി കുടിശ്ശിക റിട്ടേണുകള്‍ ക്രമവല്‍ക്കരിക്കാം. റിട്ടേണുകള്‍ ഓണ്‍ലൈന്‍ ആയി ഫയല്‍ ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ഈ പദ്ധതി മുഖേന 15 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു.