തിരുവനന്തപുരം|
VISHNU N L|
Last Modified വെള്ളി, 10 ജൂലൈ 2015 (20:23 IST)
അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ മുന്നേറ്റം നിലനിര്‍ത്തസനായി തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ നേട്ടം കൊയ്യാന്‍ ബിജെപി തയ്യാറെടുക്കുന്നു. ഇതിനായി സംസ്ഥാന നേതാക്കളെ മുന്‍ നിര്‍ത്തി സ്വാധീനമുള്ള കോര്‍പ്പറേഷനുകളില്‍ ഭരണം പിടിക്കാനും പഞ്ചായത്തു ഭരണങ്ങള്‍ പിടിച്ചെടുക്കാനുമാണ് ബിജെപി ശ്രമം. എന്നാല്‍ ഇക്കൂട്ടത്തില്‍ ഒ രാജഗോപാലിനെ അണിനിരത്തുമോ എന്ന് വിവരങ്ങളില്ല. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കന്‍ പറ്റുമെങ്കില്‍ രാജഗോപാലിനെ മുന്‍ നിര്‍ത്തിയാകും നീക്കമെന്നാണ് വിവരം.
ഇടതു, വലതുമുന്നണികൾക്ക്
സ്വാധീനമുള്ള മേഖലകളിൽ കടന്നുകയറുന്നതിന് അവിടെ ഏറെ ജനസ്വാധീനമുള്ള നേതാക്കളെയാകും സ്ഥാനാർത്ഥികളാക്കുക. അതിനാണ് സംസ്ഥാന നേതാക്കളെയടക്കം സ്ഥാനാർത്ഥികളാക്കുന്നത്. ഇനിയുള്ള ദിവസങ്ങളിൽ ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് മുന്നേറാനുള്ള ശ്രമവും പാർട്ടി നടത്തുന്നുണ്ട്. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ വാർഡുകളിലും സ്ഥാനാർത്ഥികളെ നിറുത്തി മത്സരിപ്പിക്കും. ഇതടക്കമുള്ള കാര്യങ്ങൾ അമിത്ഷായുടെ നേതൃത്വത്തിൽ ചർച്ച ചെയ്യും. അടുത്തമാസമാണ് അമിത്ഷാ വരുന്നതെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും തീയതി തീരുമാനിച്ചിട്ടില്ല.
തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി നേട്ടമുണ്ടാക്കി, അടിത്തറ വിപുലപ്പെടുത്തി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു, വലതുമുന്നണികളെ ഞെട്ടിപ്പിച്ച് പരമാവധി നേട്ടമുണ്ടാക്കുക എന്നത് ലക്ഷ്യമിട്ടാണ് ബിജെപി നീങ്ങുന്നത്. കേരളത്തിൽ പാർട്ടിക്ക് സ്വാധീനം വർദ്ധിച്ചുവരുന്നതായിട്ടാണ് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. ഇത്
നിലനിര്‍ത്താനായാണ് കേരളഘടകത്തിന്റെ പോരാട്ടം.