എംഎം മണിയെ ഇഎം ആഗസ്തി അട്ടിമറിക്കും, ദേവികുളം എല്‍ഡിഎഫിന് നഷ്ടമാകും: മനോരമന്യൂസ് എക്‌സിറ്റ് പോള്‍ സര്‍വേ

ശ്രീനു എസ്| Last Modified വെള്ളി, 30 ഏപ്രില്‍ 2021 (21:02 IST)
ഉടുമ്പന്‍ചോലയില്‍ ഇത്തവണ എംഎം മണി പരാജയപ്പെടുമെന്ന് മനോരമ ന്യൂസ്-വിഎംആര്‍ എക്‌സിറ്റ് പോള്‍ സര്‍വേ. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം ആഗസ്തിക്ക് 42 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ എല്‍ഡിഎഫിന്റെ എംഎം മണിക്ക് 40.7 ശതമാനം വോട്ടാണ് ലഭിക്കുന്നതെന്നാണ് പ്രവചനം. തൊടുപുഴയില്‍ പിജെ ജോസഫിന് ഭൂരിപക്ഷം കുറയുമെങ്കിലും മണ്ഡലത്തില്‍ തുടരുമെന്നാണ് പ്രവചനം.

പീരുമേട്ടില്‍ യുഡിഎഫ് അട്ടിമറി വിജയം നേടും. അതേസമയം ദേവികുളം എല്‍ഡിഎഫിന് നഷ്ടപ്പെടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിലെ ഡി കുമാര്‍ 5.40 ശതമാനം വോട്ടിന് മുന്നിലെത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :