ഗണേഷിന്റെ ആരോപണം പഠിച്ചശേഷം നടപടിയെന്ന് മുഖ്യമന്ത്രി

 കെബി ഗണേഷ് കുമാർ , പൊതുമരാമത്ത് മന്ത്രി , ഉമ്മൻചാണ്ടി , ആരോപണം
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 9 ഡിസം‌ബര്‍ 2014 (13:23 IST)
പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിന് നേരെ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി വ്യക്തമാക്കി. ഗണേഷ് ഉന്നയിച്ച ആരോപണങ്ങൾ സർക്കാർ പഠിക്കുമെന്നും, എന്തു നടപടികളാണ് വേണ്ടതെന്ന് അതിന് ശേഷം തീരുമാനിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. വിഷയം നിയമസഭയില്‍ ആഞ്ഞടിച്ചതോടെ സഭ ഇന്നത്തേയ്ക്ക് പിരിയുകയും ചെയ്തു.

പൊതുമരാമത്ത് മന്ത്രിയുടെ പെഴ്‌സണല്‍ സ്‌റ്റാഫ് അംഗങ്ങള്‍ വന്‍ തോതില്‍ അഴിമതി നടത്തുന്നുണ്ടെന്നും. കെടുകാര്യസ്ഥത മാത്രമാണ് പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസില്‍ നടക്കുന്നതെന്നുമാണ് ഗണേഷ് കുമാർ നിയമസഭയില്‍ പറഞ്ഞത്. തുടര്‍ന്ന് ആരോപണത്തെ തള്ളി ലീഗ് മന്ത്രിമാരും എംഎല്‍എമാരും രംഗത്ത് എത്തിയതോടെ ഗണേഷിന് പിന്തുണയുമായി പ്രതിപക്ഷം രംഗത്ത് എത്തുകയായിരുന്നു.

ഗണേഷിന്റെ ആരോപണങ്ങൾ നിയമസഭാസമിതി അന്വേഷിക്കണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുമായി സഭയുടെ നടുത്തളത്തിൽ പ്രതിപക്ഷം കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേയ്ക്ക് പിരിയുന്നതായി ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :