aparna|
Last Modified വ്യാഴം, 23 നവംബര്‍ 2017 (13:48 IST)
ബോളിവുഡിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടിയാണ് കങ്കണ റണാവത്ത്. കങ്കണ ഇപ്പോൾ അഭിനയിക്കുന്നതും നായികാപ്രാധാന്യമുള്ള ചിത്രത്തിൽ തന്നെ. ഝാന്‍സി റാണിയുടെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയാണ് മണികര്‍ണിക. കങ്കണയാണ് ചിത്രത്തിൽ നായിക.
നിറയെ കായികഭ്യാസങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സിനിമയില്‍ വാള്‍പയറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ നടിയ്ക്ക് പരിക്കേറ്റിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോൾ കങ്കണയ്ക്ക് വീണ്ടും അപകടമുണ്ടായിരിക്കുകയാണ്.
കുതിരപ്പുറത്ത് നിന്നും നാല്‍പത് അടി ഉയരമുള്ള മതിലിലൂടെ ചാടുന്നതിനിടെ വീണ് നടിയുടെ കാലൊടിയുകയായിരുന്നു. ജോധ്പുരിലെ മരണ്‍ഗഡ് കോട്ടയില്‍ നിന്നുമായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. ഇത്തവണ ഉയരത്തില്‍ നിന്നും ചാടുമ്പോള്‍ ചാട്ടം തെറ്റിപോവുകയായിരുന്നു.
ദാമോദര്‍ എന്ന ദത്തുപുത്രനെ പുറത്ത് കെട്ടിവെച്ച് ഝാന്‍സി റാണി കുതിരപ്പുറത്ത് നിന്നും എടുത്ത് ചാടുന്ന രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. ഉടനെ തന്നെ നടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കണങ്കാലിനാണ് പരിക്കേറ്റിരിക്കുന്നത്.