പൊട്ടിക്കരഞ്ഞതിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതായിരുന്നു; വെളിപ്പെടുത്തലുമായി ഐശ്വര്യ റായ്

ഐശ്വര്യയെ കരയിപ്പിച്ച ആ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതായിരുന്നു!

AISWARYA| Last Updated: വ്യാഴം, 23 നവം‌ബര്‍ 2017 (11:38 IST)
നിങ്ങള്‍ എന്താ ചെയ്യുന്നത്...ഒന്ന് നിര്‍ത്ത്...ദയവ് ചെയ്ത് ഒന്ന് പുറത്ത് പോകൂ...മാധ്യമ പ്രവര്‍ത്തകരോട് കരഞ്ഞ് കൊണ്ട് അപേക്ഷിക്കുന്ന ഐശ്വര്യ റായിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം നിറഞ്ഞ് നിന്നിരുന്നു. ഐശ്വര്യയെ വിടാതെ പിന്തുടര്‍ന്ന് ക്യാമറ ക്ലിക്ക് ചെയ്തത് കൊണ്ടാണ് താരം പൊട്ടിക്കരഞ്ഞതെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ അതിന്റെ യഥാര്‍ത്ഥ വ്യക്തമാക്കി താരം തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

തന്റെ അച്ഛന്റെ ജന്മദിനത്തില്‍ സാമൂഹിക സേവനത്തിനുവേണ്ടി100 കുട്ടികളുടെ ചികില്‍സ ഏറ്റെടുത്തിരുന്നു ഐശ്വര്യ. ഇതിന്റെ ഭാഗമായി കുട്ടികളെ കാണുന്നതിനും ചികിത്സ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുമായി സ്‌മൈല്‍ ചാരിറ്റി സംഘടനയില്‍ ഐശ്വര്യ എത്തുകയും ചെയ്തു.

എന്നാല്‍ താരം എത്തുന്നതറിഞ്ഞ് ഫോട്ടോഗ്രാഫര്‍മാരുടെയും വീഡിയോഗ്രാഫര്‍മാരുടെയും വന്‍ പട തന്നെ സ്ഥലത്ത് എത്തിയിരുന്നു. ഐശ്വര്യയുടെ ചിത്രമെടുക്കുന്നതിനെച്ചൊല്ലി മാധ്യമപ്രവര്‍ത്തകര്‍ തമ്മില്‍ വാക്ക് തര്‍ക്കം നടത്തിയിരുന്നു. താരത്തിന്റെ മുന്നില്‍ വെച്ചായിരുന്നു ഈ സംഭവം.

ഫോട്ടോയെടുക്കുന്നതിനായി ഐശ്വര്യ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തിരുന്നു. അതിന് ശേഷമാണ് ആ സംഭവം നടന്നത്. മാധ്യമ പ്രവര്‍ത്തകര്‍ ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരനായി വാക്ക് തര്‍ക്കമുണ്ടാകുകയായിരുന്നു. പ്രശനം വഷളായപ്പോള്‍ ഐശ്വര്യ തന്നെ നേരിട്ട് ഇടപ്പെട്ടു.

ചിലര്‍ ഫോട്ടോയെടുക്കുന്നത് തുടരുന്നതിനിടയില്‍ മറ്റ് ചിലര്‍ സെക്യൂരിറ്റിയുമായി വഴക്ക് തുടരുകയായിരുന്നു. ഇക്കാര്യത്തില്‍ ഐശ്വര്യ ആകെ അസ്വസ്ഥയായിരുന്നു. തുടര്‍ന്നാണ് ഐശ്വര്യ പൊട്ടികരഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :