ഭോപ്പാല്‍|
AISWARYA|
Last Modified വ്യാഴം, 23 നവംബര്‍ 2017 (09:24 IST)
അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകത്തില്‍ രജപുത്ര റാണിപത്മിനിയെക്കുറിച്ചുള്ള കഥ ഉള്‍പ്പെടുത്തുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഇത്തരം ഒരു പ്രഖ്യാപനം നടത്തിയത്.
സംഘപരിവാര്‍ സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രം പദ്മാവതി സംസ്ഥാനത്തെ തിയ്യറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് മധ്യപ്രദേശ് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. നിരോധനത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
രജപുത്ര സമുദായം മുഖ്യമന്ത്രിയെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുമ്പേഴാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്.
വളച്ചൊടിച്ച ചരിത്രമാണ് ചിലര്‍ പുതിയ തലമുറയെ പഠിപ്പിക്കുന്നതെന്നും അതിനാലാണ് പാഠപുസതകത്തില്‍ പത്മിനിയുടെ കഥ ഉള്‍പ്പെടുത്തേണ്ടി വന്നതെന്നും ചൗഹാന്‍ പറഞ്ഞു.