aparna|
Last Modified വ്യാഴം, 23 നവംബര്‍ 2017 (08:20 IST)
കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടിമാരായ മഞ്ജു വാര്യരും കാവ്യാ മാധവനും സാക്ഷികൾ. നടൻ ദിലീപിനെതിരായി സമർപ്പിച്ച കുറ്റപത്രത്തിൽ താരത്തിന്റെ ഭാര്യ കാവ്യ 34ആം സാക്ഷിയും മുൻഭാര്യ മഞ്ജു 11ആം സാക്ഷിയും ആണ്.
ദിലീപിന്റെ അടുത്ത സുഹൃത്തും നടനുമായ സിദ്ദിഖ് 13ആം സാക്ഷിയാണ്. കാവ്യയുടെ സഹോദരന്റെ ഭാര്യയും കേസിൽ സാക്ഷിയാണ്. മഞ്ജുവുമായുള്ള ബന്ധം തകരാൻ കാരണക്കാരി നടിയാണെന്ന ധാരണയാണ് ക്വട്ടേഷനു ദിലീപിനെ പ്രേരിപ്പിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ മനോരമ ന്യൂസ് ആണ് പുറത്തുവിട്ടത്.
നടിയുടെ പെരുമാറ്റവും ചില പരാമര്‍ശങ്ങളും അവരോടുള്ള ദിലീപിന്‍റെ പക വര്‍ദ്ധിപ്പിച്ചത്രേ. പള്‍സര്‍ സുനിക്ക് നടിക്കെതിരെ ക്വട്ടേഷന്‍ നല്‍കാന്‍ ദിലീപിനെ പ്രേരിപ്പിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ആക്രമിക്കപ്പെട്ട നടിയോടു ദിലീപിന് പകയുണ്ടായതിന് പിന്നിൽ എട്ടു കാരണങ്ങൾ ഉണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.