വിഡ്ഢി ദിനം മെയ്‌ 16ലേക്ക് മാറ്റിയിരിക്കുന്നതായി എല്ലാവരെയും അറിയിക്കുന്നു- ജോയ് മാത്യു

ജോയ് ‌മാത്യുവിന്റെ പോസ്‌റ്റിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്

 ജോയ് മാത്യു , വിഡ്ഢി ദിനം ,നിയമസഭ തെരഞ്ഞെടുപ്പ് , ഫേസ്‌ബുക്ക്
തിരുവനന്തപുരം| jibin| Last Modified വെള്ളി, 1 ഏപ്രില്‍ 2016 (14:07 IST)
നിയമസഭ തെരഞ്ഞെടുപ്പിനെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു ഫേസ്‌ബുക്കില്‍. ‘ഏപ്രില്‍ ഒന്ന് എന്ന ഈ ദിവസം (കേരളത്തില്‍ മാത്രം) ചില സാങ്കേതിക കാരണങ്ങളാല്‍ മെയ് 16ലേക്ക് മാറ്റിയ വിവരം എല്ലാ കേരളീയരേയും അറിയിച്ചു കൊള്ളുന്നു.’

ജോയ് ‌മാത്യുവിന്റെ പോസ്‌റ്റിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചില കമന്റുകള്‍‌ക്ക് അദ്ദേഹം മറുപടി നല്‍കുന്നുണ്ട്. യുവതലമുറെയേയും യുവാക്കളെയും ഇത്തരം പോസ്‌റ്റുകള്‍ വഴിത്തെറ്റിക്കുമെന്നും കമന്റുകളുണ്ട്. മേയ് പതിനാറിനാണ് കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :