ജോസ് കെ മാണി പക്ഷത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി; പിന്നില്‍ നിന്ന് കുത്തിയെന്ന് ജോസ് പക്ഷം

തിരുവനന്തപുരം| ജോര്‍ജി സാം| Last Modified തിങ്കള്‍, 29 ജൂണ്‍ 2020 (15:18 IST)
ജോസ് കെ മാണി പക്ഷത്തെ യുഡിഎഫിൽനിന്ന് പുറത്താക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ജോസ് വിഭാഗം ഒത്തുതീര്‍പ്പിന് വഴങ്ങാത്തതാണ് യു ഡി എഫില്‍ നിന്ന് അവരെ ഒഴിവാക്കാന്‍ കാരണം. യു ഡി എഫില്‍ തുടരാൻ ജോസ് കെ മാണി വിഭാഗത്തിന് അർഹതയില്ലെന്ന് കൺവീനർ ബെന്നി ബെഹനാൻ വ്യക്തമാക്കി.

എന്നാല്‍, കെ എം മാണി ജീവിച്ചിരുന്നപ്പോല്‍ മുന്നില്‍ നിന്ന് കുത്താന്‍ ധൈര്യമില്ലാതിരുന്നവര്‍ ഇപ്പോള്‍ ആഡ്ഡേഹത്തിന്‍റെ പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തിയിരിക്കുകയാണെന്ന് ജോസ് പക്ഷം നേതാക്കള്‍ ആരോപിച്ചു. പി ജെ ജോസഫിന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഈ തീരുമാനം യു ഡി എഫ് നേതൃത്വമെടുത്തതെന്നും ചതിയാണിതെന്നും ജോസ് പക്ഷം നേതാവ് റോഷി അഗസ്റ്റിന്‍ എം എല്‍ എ ആരോപിച്ചു.

എന്നാല്‍ സോ പക്ഷത്തെ പുറത്താക്കിക്കൊണ്ടുള്ള യു ഡി എഫ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പി ജെ ജോസഫും പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :