ഇവിടെയുള്ള കേരള കോൺഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുത്: ജോസ് കെ മാണിയോട് ഷോൺ ജോർജ്

മുൻപ് കേരള കോൺഗ്രസ് യുവജാവിഭാഗം നേതാവായിരുന്നു ഷോൺ ജോർജ്.

തുമ്പി എബ്രഹാം| Last Updated: ശനി, 28 സെപ്‌റ്റംബര്‍ 2019 (08:04 IST)
പാലാ ഉപതെരെഞ്ഞെടുപ്പിലെ കേരളാ കോൺഗ്രസിന്റെ തോൽവിയിൽ ജോസ് കെ മാണിയ്ക്കെതിരെ രൂക്ഷവിമർശനവുമായി പിസി ജോർജിന്റെ മകൻ ഷോൺ ജോർജ്.അമ്പത് വർഷകാലം കൊണ്ട് കെ.എം.മാണി ഉണ്ടാക്കിയത് അഞ്ച് വർഷകാലം കൊണ്ട് ജോസ് കെ.മാണിയും ഭാര്യയും ചേർന്ന് വിചാരിച്ചാൽ, ഇവിടെയുള്ള കേരള കോൺഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുതെന്നായിരുന്നു ഫെയ്സ്ബുക്കിൽ ഷോൺ ജോർജ് കുറിച്ചത്. മുൻപ് കേരള കോൺഗ്രസ് യുവജാവിഭാഗം നേതാവായിരുന്നു ഷോൺ ജോർജ്.

ഷോൺ ജോർജിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:-


അമ്പത് വർഷകാലം കൊണ്ട് കെ.എം.മാണി ഉണ്ടാക്കിയത് അഞ്ച് വർഷകാലം കൊണ്ട് ജോസ് കെ.മാണിയും ഭാര്യയും ചേർന്ന് കൈയ്യടക്കാം എന്ന് വിചാരിച്ചാൽ ……ഇവിടെയുള്ള കേരള കോൺഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുത്…..
മൂന്ന് മാസങ്ങൾക്ക് മുമ്പ് 33,000 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്ന പാലാ നിയോജകമണ്ഡലത്തെ ഈ അവസ്ഥ എത്തിക്കാൻ ജോസ് കെ.മാണി നിങ്ങളുടെ നിലപാടുകൾ മാത്രമാണ് കാരണം..ഇനിയെങ്കിലും നന്നാവാൻ നോക്കൂ…ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :