കൊച്ചി|
priyanka|
Last Modified ബുധന്‍, 13 ജൂലൈ 2016 (08:38 IST)
ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റെ ജുഡീഷ്യല്‍ കസ്റ്റഡി അവസാനിക്കുന്നതിനാല്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്ന് 11 മണിയോടെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് കഌസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അമീറിനെ ഹാജരാക്കുന്നത്. അമീറുലിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടുന്ന നടപടിയാകും ഇന്ന് കോടതിയില്‍ നടക്കുക. ആദ്യ റിമാന്‍ഡ് കാലാവധിയില്‍ കസ്റ്റഡിയില്‍ വാങ്ങി പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു.
ആടിനെ ലൈംഗിക വൈകൃതത്തിന് ഉപയോഗിച്ചുവെന്ന കേസില്‍ പോലീസ് ഇന്ന് അമീറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് സാധ്യത. കുറുപ്പുംപടി പോലീസാണ് കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുള്ളത്. ജിഷ വധക്കേസില്‍ അന്വേഷണ സംഘം അമീറിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നുവെങ്കിലും അമീറുല്‍ ഇടയ്ക്കിടെ മൊഴി മാറ്റി അന്വേഷണ സംഘത്തെ കുഴയ്ക്കുകയാണ്.
കേസില്‍ കൂടുതല്‍ വിവരം ശേഖരിക്കേണ്ടതിനാല്‍ ചോദ്യം ചെയ്യല്‍ തുടരാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേ സമയം കേസില്‍ കൂട്ടു പ്രതികളുണ്ടോ എന്നതിന് അമീറുല്‍ കൃത്യമായി മൊഴി നല്‍കിയിട്ടില്ല. ഇക്കാര്യത്തിലും പൊലീസിന് സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്.