ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 27 ഓഗസ്റ്റ് 2019 (18:18 IST)
മോദി സ്‌തുതിയുടെ പേരില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ എതിര്‍പ്പ് ശക്തമായതിന് പിന്നാലെ ശശി തരൂര്‍ എംപിയോട് കെപിസിസി വിശദീകരണം തേടി.
അടിയന്തരമായി വിശദീകരണം നൽകണമെന്ന് തരൂരിനോട് കെപിസിസി അദ്ധ്യക്ഷൻ
മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. തരൂരിന്റേത് പാർട്ടിക്ക് ഗുണം ചെയ്യുന്ന നിലപാടല്ല. പാർട്ടിയുടെ അന്തസിനും അച്ചടക്കത്തിനും നിരക്കാത്ത നടപടിയാണ് തരൂരിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും കെപിസിസി അദ്ധ്യക്ഷൻ കുറ്റപ്പെടുത്തി.
തരൂരിന്റെ വിശദീകരണത്തിന് ശേഷം ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും. അതേസമയം, മോദിയുടെ കടുത്ത വിമര്‍ശകന്‍ തന്നെയാണ് താനെന്നും, ക്രിയാത്മക വിമര്‍ശനമാണ് നടത്തിയതെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നു. തന്റെ ട്വീറ്റ് വളച്ചൊടിക്കപ്പെട്ടു എന്നും തരൂര്‍ വ്യക്തമാക്കി.
രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം നടത്തിയ കെ മുരളീധരനെതിരെയും തരൂര്‍ രംഗത്തെത്തി. ബിജെപിയില്‍ ചേരാന്‍ തന്നോട് പറഞ്ഞയാള്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയത് 8 വര്‍ഷം മുന്‍പാണെന്ന് അദ്ദേഹം പരിഹസിച്ചു.