ഇടുക്കിയില്‍ വെള്ളമില്ല, കേരളം ഇത്തവണയും ഇരുട്ടിലാകും

ഇടുക്കി അണക്കെട്ട്, കേരളം, പവര്‍കട്ട്
തൊടുപുഴ| vishnu| Last Updated: വ്യാഴം, 12 ഫെബ്രുവരി 2015 (08:07 IST)
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ കുറയുന്നു. നിലവിലെ ജലനിരപ്പ് 2371.70 അടിയാണ്. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമാണിത്. 65.63 ശതമാനം വെള്ളമേ അണക്കെട്ടില്‍ ബാക്കിയുള്ളൂ. 1409.89 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കു സമാനമാണിത്.

ഇടുക്കിയില്‍ നിന്നുള്ള ഉത്പാദനം കുറയുന്നത് കേരളത്തിന് കനത്ത തിരിച്ചടിയാണ്. വന്‍ വിലകൊടുത്ത് പുറമേ നിന്ന് വൈദ്യുതി വാങ്ങേണ്ട അവസ്ഥ കേരളത്തിന് ഇത്തവണത്തെ വേനല്‍ക്കാലത്തുണ്ടാകും. പവര്‍ കട്ടും ലോഡ് ഷെഡ്ഡിംഗും ഇത്തവണ കൂടുത്സല്‍ സമയമുണ്ടാകുമെന്ന് ഏകദേശം ഉറപ്പായി.

മൂലമറ്റം പവര്‍ഹൌസില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം 6.74 ദശലക്ഷം യൂണിറ്റായിരുന്നു.
സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപയോഗം 63.58 ദശലക്ഷം യൂണിറ്റായിരുന്നു. മുന്‍ദിവസത്തെക്കാള്‍ 1.46 ദശലക്ഷം യൂണിറ്റിന്റെ വര്‍ധന. 46.04 ദശലക്ഷം യൂണിറ്റ് ഇന്നലെ കേന്ദ്ര പൂളില്‍ നിന്ന് എടുത്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :