തിരുവനന്തപുരം|
VISHNU.NL|
Last Modified ചൊവ്വ, 20 മെയ് 2014 (14:56 IST)
പോലീസിന്റെ മാതൃകയില്‍ എക്‌സൈസിലും ഹോംഗാര്‍ഡുകളുടെ നിയമിക്കുന്നു. തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് സേനയിലേക്കു ഹോംഗാര്‍ഡുകളെ നിയമിക്കണമെന്നാവശ്യം ഉയര്‍ന്നത്. ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിനു ഉടന്‍ കൈമാറും.
എക്‌സൈസിന്റെ ഓരോ റെയ്ഞ്ചിലും 10 പേരെ വീതമാണു നിയമിക്കാനാണു നിര്‍ദേശം. 400 രൂപ ദിവസവരുമാനമായി നല്‍കണമെന്നാണു ശുപാര്‍ശ. സംസ്ഥാനത്തെ ബാറുകള്‍ അടച്ചു പൂട്ടിയ സാഹചര്യത്തില്‍ വ്യജ മദ്യവില്‍പന തടയുന്നതിനാണു എക്‌സൈസിന്റെ അംഗബലം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
റെയ്ഞ്ച് അടിസ്ഥാനത്തില്‍ 19 എന്‍ഫോഴ്‌സ്‌മെന്റ് അസി. കമ്മിഷണര്‍, 139 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, 338 ഇന്‍സ്‌പെക്ടര്‍, 83 അസി. ഇന്‍സ്‌പെക്ടര്‍, 992 പ്രിവന്റീവ് ഓഫീസര്‍, 2936 സിവില്‍ ഓഫീസര്‍ എന്നീ തസ്തികകളുമുണ്ട്. ഇതില്‍ വനിതാ എക്‌സൈസ് ഗാര്‍ഡുമാരും ഉള്‍പ്പെടും.
വ്യാജമദ്യ വില്‍പന തടയാന്‍ ഈ സേനാംഗങ്ങളെ മാത്രം ഉപയോഗപ്പെടുത്തികൊണ്ടുള്ള പരിശോധന അപര്യാപ്തമാണ്. സംസ്ഥാന സര്‍ക്കാരിന്റെ സമ്പത്തിക നില മോശമായതിനാല്‍ താത്കാലികാടിസ്ഥാനത്തില്‍ ദിവസവേതനം നല്‍കി സേനയുടെ അംഗബലം വര്‍ധിപ്പിക്കാതെ രക്ഷയില്ലെന്ന് സര്‍ക്കാരിനെ അറിയിക്കും.
മിലിറ്ററി, പാരാമിലിറ്ററി, പോലീസ്, എക്‌സൈസ് എന്നീ വകുപ്പുകളില്‍ നിന്നു വിരമിച്ചവരെയാണ് നിയമിക്കാനുദ്ദേശിക്കുന്നത്. വിരമിച്ചവരില്‍ കായിക, ശാരീരിക ക്ഷമതയുള്ളവരെയാണ് തെരഞ്ഞെടുക്കുക.